കരോളിനാ മാരിന്‍ ലോക ജേതാവ്; സിന്ധുവിന് വീണ്ടും വെള്ളി

വെബ്ഡെസ്ക്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പി.വി സിന്ധുവിന് വീണ്ടും തോല്‍വി. വനിതാ സിംഗില്‍സില്‍ സിന്ധുവിനെ തോല്‍പ്പിച്ച്...

കരോളിനാ മാരിന്‍ ലോക ജേതാവ്; സിന്ധുവിന് വീണ്ടും വെള്ളി

വെബ്ഡെസ്ക്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പി.വി സിന്ധുവിന് വീണ്ടും തോല്‍വി. വനിതാ സിംഗില്‍സില്‍ സിന്ധുവിനെ തോല്‍പ്പിച്ച് സ്‌പെയിനിന്റെ കരോളിനാ മാരിന്‍ കിരീടം സ്വന്തമാക്കി. സ്‌കോര്‍ 21-19, 21-10 തുടര്‍ച്ചയായ രണ്ടം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ തോല്‍ക്കുന്നത്. കരോളിനാ മാരിന്റെ മൂന്നാം ലോക കിരീടവുമാണിത്.

ആദ്യ ഗെയിമില്‍ സിന്ധുവും മാരിനും തമ്മില്‍ കടുത്ത മത്സരമായിരുന്നു. 14-10 എന്ന സ്‌കോറിന് മുന്നിലായിരുന്ന സിന്ധുവിനെ തുടരെ പോയിന്റുകള്‍ നേടി മാരിന്‍ 15-15 ഒപ്പമെത്തി. തുടര്‍ന്ന് 18-18 എന്ന സ്‌കോറില്‍ ഒപ്പമെത്തിയ ശേഷമാണ് സിന്ധു ആദ്യ ഗെയിമില്‍ തോല്‍വി സമ്മതിച്ചത്. 21-19

രണ്ടാം ഗെയിം ഏകപക്ഷീയമായിരുന്നു. തുടക്കത്തിലെ മാരിന്‍ മുന്നില്‍. 11-2, 17-5 എന്നീ സ്‌കോറുകള്‍ക്കായിരുന്നു മാരിന്‍ ലീഡ് ചെയ്തത്. 21-10 എന്ന സ്‌കോറിനായിരുന്നു രണ്ടാം ഗെയിം തോറ്റത്.

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ജപ്പാന്റെ നവോമി ഒക്കുഹേരയോടായിരുന്നു സിന്ധുവിന്റെ തോല്‍വി. ഒളിംപിക്‌സ് ഫൈനലിലും മാരിനോടായിരുന്നു സിന്ധുവിന്റെ തോല്‍വി. ക്വാര്‍ട്ടറില്‍ ഒക്കുഹേരയെ തോല്‍പ്പിച്ച് മുന്നേറിയ സിന്ധു സെമിയില്‍ ജപ്പാന്റെ തന്നെ യമഗുച്ചിയെയാണ് തോല്‍പ്പിച്ചത്.

മാരിന്റെ മൂന്നാം ലോക കിരീടമാണിത്. 2014ല്‍ കോപ്പന്‍ഹേഗനിലും 2015ല്‍ ജക്കാര്‍ത്തയിലുമാണ് മരിന്‍ ഇതിന് മുന്‍പ് ലോക കിരീടം നേടിയത്. 2015ല്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനെയായിരുന്നു മാരിന്‍ തോല്‍പ്പിച്ചത്. ഇത്തവണ ക്വാര്‍ട്ടറിലും മാരിന്‍ സൈനയെ തോല്‍പ്പിച്ചിരുന്നു.

Story by
Next Story
Read More >>