പഞ്ചാബിനെ പഞ്ചറാക്കി ബാംഗ്ലൂര്‍

ഇന്‍ഡോര്‍: നിര്‍ണായകമായ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ പഞ്ചാബിനു മിന്നുന്ന ജയം. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത കോഹ്ലിയുടെ നീക്കം...

പഞ്ചാബിനെ പഞ്ചറാക്കി ബാംഗ്ലൂര്‍

ഇന്‍ഡോര്‍: നിര്‍ണായകമായ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ പഞ്ചാബിനു മിന്നുന്ന ജയം. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത കോഹ്ലിയുടെ നീക്കം വിജയം കാണുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 15.1 ഓവറില്‍ 88 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 89 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ 8.1 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യം കണ്ടു.

നിര്‍ണായക മത്സരത്തില്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് പഞ്ചാബിനെ തകര്‍ത്തത്. 48 റണ്‍സടുത്ത കോഹ്ലിയും 40 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലും ബാംഗ്ലൂരിന്റെ ജയം അനായാസമാക്കി.

പഞ്ചാബ് നിരയില്‍ മൂന്ന് പേര്‍ക്കുമാത്രമേ രണ്ടക്കം കടക്കാനായൊള്ളൂ.26 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണാ ടോപ് സ്‌ക്കോറര്‍. ലോകേഷ് രാഹുല്‍ 21 റണ്‍സും ക്രിസ് ഗെയില്‍ 18 റണ്‍സും നേടി

ഈ സീസണിലെ ഏറ്റവും കുറഞ്ഞ ടീം സ്‌കോറില്‍ നിന്നു പഞ്ചാബ് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ഹൈദരാബാദിനെതിരെ 87 റണ്‍സിനു പുറത്തായ മുംബൈയുടെ പേരിലാണ് നിലവില്‍ ഈ ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.


Story by
Next Story
Read More >>