ഇനി ഇല്ലാ ഇനിയേസ്റ്റ!

റോമയ്ക്കെതിരായ തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്താകുമ്പോള്‍ അത് ക്യാപ്റ്റന്‍ ഇനിയേസ്റ്റയുടെ അവസാന ചാമ്പ്യന്‍സ് ലീഗ്...

ഇനി ഇല്ലാ ഇനിയേസ്റ്റ!

റോമയ്ക്കെതിരായ തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്താകുമ്പോള്‍ അത് ക്യാപ്റ്റന്‍ ഇനിയേസ്റ്റയുടെ അവസാന ചാമ്പ്യന്‍സ് ലീഗ് മത്സരമാവുകയാണ്. അതിലുള്ള സങ്കടവും ഇനിയേസ്റ്റ പങ്കുവച്ചു. ഇത്തരത്തിലുള്ള പുറത്താകല്‍ വലിയ വേദന നല്‍കുന്നതായി അദ്ദേഹം മത്സരശേഷം പറഞ്ഞു. ഈ സീസണോടെ വിരമിക്കുമെന്ന് ഇനിയേസ്റ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇങ്ങനെ ഒരു വേദനാജനകമായ തോല്‍വി ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗിന്റെ മുകളില്‍ ഞങ്ങള്‍ക്കുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു.നിങ്ങള്‍ ഒരു പാട് തെറ്റ് വരുത്തിയാല്‍, നിങ്ങള്‍ക്ക് മത്സരവും കയ്യിലൊതുക്കുവാന്‍ പറ്റിലെന്നും ഇനിയെസ്റ്റ അഭിപ്രായപ്പെട്ടു.

Start at

ബാഴ്‌സലോണ വിട്ടാല്‍ ചൈനീസ് ലീഗിലേക്ക് ഇനിയേസ്റ്റ ചൈനീസ് ലീഗിലേക്ക് ചേക്കെറുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇനിയെസ്റ്റയും അത് സൂചിപ്പിച്ചിരുന്നു. 2013-14 സീസണ്‍ തൊട്ട് തുടങ്ങിയ ക്വാര്‍ട്ടര്‍ ശാപം തന്നെയാണ് ബാഴ്സയെ ഇത്തവണയും പിടികൂടിയത്. 2014-15 ചാമ്പ്യന്‍മാരായതിന് ശേഷം മറ്റൂ സീസണുകളില്‍ ക്വാര്‍ട്ടര്‍ കടക്കാന്‍ ബാഴ്സയ്്ക്ക് സാധിച്ചിട്ടില്ല. 2013-14 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയ ബാഴ്സയെ അത്ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറില്‍ വീഴ്ത്തി. 2014-15ല്‍ യുവന്റസിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായെങ്കിലും അടുത്ത് വര്‍ഷം തൊട്ട് ക്വാര്‍ട്ടറിലെ കഷ്ടകാലം കൂടെ തന്നെയുണ്ട്. 2015-16 ല്‍ പ്രീക്വാര്‍ട്ടറില്‍ ആഴ്സണലിനെ ഇരുപാദങ്ങളിലുമായി 5-1ന് തകര്‍ത്തുവെങ്കിലും അത്ലറ്റിക്കോ മാഡ്രിഡ് 3-2 ന് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചു. 2016-17ല്‍ പ്രീക്വാര്‍ട്ടറില്‍ 4-0 ത്തിന്റെ ആദ്യ പാദ തോല്‍വിക്ക് 6-1 ന് പാരിസ് സെന്റ് ജെര്‍മന് മറുപടി നല്‍കിയ ബാഴ്സലോണ 3-0ത്തിന് (ഇരുപാദങ്ങളിലുമായി )യുവന്റസിനോട് ക്വാര്‍ട്ടറില്‍ തോറ്റു. ഇതിനു ശേഷമാണ് റോമയ്ക്കെതിരെയും തോറ്റ് ബാഴ്സയ്ക്ക് ക്വാര്‍ട്ടറില്‍ കളി നിര്‍ത്തേണ്ടി വന്നിരിക്കുന്നത്.


Story by
Next Story
Read More >>