മാൽക്കത്തിന് ബാഴ്‌സയുടെ വെൽക്കം

ബാഴ്സലോണ: ബോർഡക്‌സിന്റെ ബ്രസീലിയൻ വിങർ മാൽക്കം സ്പാനിഷ് സൂപ്പർ ക്ലബായ ബാഴ്‌സലോണ സ്വന്തമാക്കി. 36.5 ദശലക്ഷം യൂറോയ്ക്കാണ് കരാർ. ഇറ്റാലിയൻ ക്ലബായ റോമയും...

മാൽക്കത്തിന് ബാഴ്‌സയുടെ വെൽക്കം

ബാഴ്സലോണ: ബോർഡക്‌സിന്റെ ബ്രസീലിയൻ വിങർ മാൽക്കം സ്പാനിഷ് സൂപ്പർ ക്ലബായ ബാഴ്‌സലോണ സ്വന്തമാക്കി. 36.5 ദശലക്ഷം യൂറോയ്ക്കാണ് കരാർ. ഇറ്റാലിയൻ ക്ലബായ റോമയും 21കാരനായ താരത്തിനു വേണ്ടി കരുക്കൾ നീക്കിയിരുന്നു. ബുധനാഴ്ച താരത്തിന്റെ മെഡിക്കൽ പരിശോധന നടക്കുമെന്ന് ബാഴ്‌സ വ്യക്തമാക്കി.

ഇതുവരെ ബ്രസീൽ ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത താരം ബോർഡക്‌സിനു വേണ്ടി 20 ഗോളുകൾ നേടിയിട്ടുണ്ട്. 2016ൽ കൊറിന്ത്യൻസിൽ നിന്നാണ് താരം ഫ്രഞ്ച് ക്ലബിലെത്തിയത്. ഈ സീസണിൽ ബാഴ്‌സയുടെ രണ്ടാമത്തെ ബ്രസീലിയൻ സൈനിങാണ് മാൽക്കത്തിന്റേതാണ്. 21കാരനായ ആർതറിനെയാണ് ബാഴ്‌സ ആദ്യം സ്വന്തമാക്കിയത്.


Story by
Next Story
Read More >>