മൂന്നടിച്ച് മിശിഹ; ബാഴ്‌സലോണ ലാലീഗ കിരീടമുറപ്പിച്ചു

ബാഴ്സലോണ: മിശിഹായുടെ ഹാട്രിക്കില്‍ ബാഴ്‌സലോണ ലാലീഗ കിരീടമുറപ്പിച്ചു. ഡിപോർട്ടിവോയ്ക്കെതിരെ 4–2നു ജയിച്ചാണ് നാലു മത്സരങ്ങള്‍ ബാക്കി നില‍ക്കെ ബാർസ 25–ാം...

മൂന്നടിച്ച് മിശിഹ; ബാഴ്‌സലോണ ലാലീഗ കിരീടമുറപ്പിച്ചു

ബാഴ്സലോണ: മിശിഹായുടെ ഹാട്രിക്കില്‍ ബാഴ്‌സലോണ ലാലീഗ കിരീടമുറപ്പിച്ചു. ഡിപോർട്ടിവോയ്ക്കെതിരെ 4–2നു ജയിച്ചാണ് നാലു മത്സരങ്ങള്‍ ബാക്കി നില‍ക്കെ ബാർസ 25–ാം കിരീടം നേടിയത്. കഴിഞ്ഞ ആഴ്ച സെവിയ്യയെ തോല്‍പ്പിച്ച് സ്പാനിഷ് കപ്പും ബാഴ്‌സ സ്വന്തമാക്കിയിരുന്നു.

ബാഴ്‌സക്ക് വേണ്ടി കുടിഞ്ഞോയാണ് ആദ്യം വലകുലുക്കിയത്. . 37, 81, 84 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക് ഗോള്‍ നേട്ടം. ഇതോടെ സീസണില്‍ മെസ്സി 32 ഗോളുകള്‍ തികച്ചു. ലൂക്കാസ് പെരസ്, എമ്രെ കൊളാക് എന്നിവരാണ് ഡിപോർട്ടീവോയുടെ ഗോളുകൾ നേടിയത്.

ലീഗില്‍ 34 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 86 പോയന്റാണ് ബാഴ്‌സയുടെ നേട്ടം. രണ്ടാമതുള്ള അത്‌ലറ്റിക്കോ ബാഴ്‌സയേക്കാള്‍ 11 പോയന്റ് പിന്നിലാണ്.അത്‌ല്റ്റിക്കോയ്ക്ക് 75 പോയന്റാണുള്ളത്. റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

Story by
Next Story
Read More >>