ഏഴു ഗോളുകള്‍, അഞ്ചടിച്ച ബെല്‍ജിയത്തിന് വിജയം

മോസ്‌കോ: ബെല്‍ജിയത്തിന്റെ ആക്രമണത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടുണീഷ്യയ്ക്കായില്ലയെന്നത് സത്യം. പക്ഷേ പറ്റാവുന്ന രീതിയില്‍ പ്രതിരോധിച്ച് രണ്ട്...

ഏഴു ഗോളുകള്‍, അഞ്ചടിച്ച ബെല്‍ജിയത്തിന് വിജയം

മോസ്‌കോ: ബെല്‍ജിയത്തിന്റെ ആക്രമണത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടുണീഷ്യയ്ക്കായില്ലയെന്നത് സത്യം. പക്ഷേ പറ്റാവുന്ന രീതിയില്‍ പ്രതിരോധിച്ച് രണ്ട് കിടിലം ഗോളുകളും ട്യുണീഷ്യ നേടി. അഞ്ച് ഗോളുകളടിച്ച് ബെല്‍ജിയം കളര്‍ഫുള്‍ വിജയവും നേടി. രണ്ട് മത്സരങ്ങളും വിജയിച്ച ബെല്‍ജിയം പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി.

ബെല്‍ജിയത്തിനായി ലുക്കാക്കവും ഹസാർഡും രണ്ട് ഗോള്‍ നേടി. ബാറ്റ്ഷായിയുടെ വകയായിരുന്നു അവസാന ഗോള്‍. ഡൈലാന്‍ ബ്രോണാണും വാഹാബി കാഹരിയുമാണ് ടുണീഷ്യയുടെ ഗോള്‍ നേടിയത്. ലുക്കാക്കുവിന് രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് ഗോളായി.

മത്സരത്തിൻറെ പ്രസക്ത ഭാഗങ്ങള്‍

90+3 മിനുട്ടിൽ ക്യാപ്റ്റന്‍ വാഹാബി കാഹരി ടുണീഷ്യയുടെ രണ്ടാം ഗോള്‍ നേടി.

89ാം മിനുട്ടില്‍ ബാറ്റ്ഷായിയുടെ ഗോള്‍, ബെല്‍ജിയം അഞ്ച്‌

78ാം മിനുട്ടില്‍ ട്യുണീഷ്യന്‍ പോസ്റ്റിലേക്ക് ബെല്‍ജിയത്തിന്റെ രണ്ട് ഷോട്ടുകള്‍. ആദ്യ ഷോട്ട് ഗോളി തടയുന്നു, ബാറ്റ്ഷായിയുടെ ഹെഡ്ഡര്‍ ബാറില്‍ തട്ടിതെറിക്കുന്നു.

68ാം മിനുട്ടില്‍ ഏദന്‍ ഹസാര്‍ഡിന് പകരം മിസി ബാറ്റ്ഷായി കളത്തില്‍.

59ാം മിനുട്ടില്‍ ലുക്കാക്കുവിന് പകരം ഫെല്ലേനി ഇറങ്ങി.

50ാം മിനുട്ടില്‍ ഏദന്‍ ഹസാര്‍ഡിന്റെ ഗോള്‍. മധ്യനിരയില്‍ നിന്നും നീട്ടി നല്‍കിയ പന്ത് നെഞ്ചിലെടുത്ത് ഹസാര്‍ഡ് വലയിലെത്തിച്ചു.

45+3 മിനുട്ടിൽ ലുക്കാക്കുവിൻറെ ഗോള്‍. മൈന്യൂര്‍ ബോക്‌സിനുള്ളിലേക്ക് നീട്ടി നല്‍കിയ പന്ത് ലുക്കാക്കു ഗോളിയെ കബളിപ്പിച്ച് വലയ്ക്കുള്ളിലാക്കി.

41ാം മിനുട്ടില്‍ ടുണീഷ്യ പകരക്കാനെ ഇറക്കി. പ്രതിരോധ നിരതാരം ബെന്‍ യൂസഫിന് പകരക്കാരനായി ബെന്‍ അലൊവാനി കളത്തില്‍

32ാം മിനുട്ടില്‍ ടുണീഷ്യന്‍ ക്യാപ്റ്റന്‍ വാഹാബി കാഹരിയുടെ ലോഞ്ച് റേഞ്ചര്‍ ഗോളി രക്ഷപ്പെടുത്തുന്നു.

25ാം മിനുട്ട്, ഗോള്‍ നേടിയതിന് ശേഷം ടുണീഷ്യ കളിയില്‍ തിരിച്ചെത്തി. മികച്ച മുന്നേറ്റങ്ങള്‍.

മത്സരത്തിൻറെ ആദ്യ 18 മിനുട്ടുകള്‍ക്കുള്ളില്‍ മൂന്ന് ഗോളുകളാണ് വന്നത്. 16ാം മിനുട്ടിസാണ് ലുക്കാക്കുവിന്റെ ഗോള്‍ വന്നത്. ബോക്‌സിന് അറ്റത്ത് നിന്നെടുത്ത കിക്ക് ഗോളിയെ മറികടന്ന് പോസ്റ്റിലെത്തി. തൊട്ടടുത്ത നിമിഷം ഫൗള്‍ ചെയ്തിന് ലഭിച്ച ഫ്രീക്കിക്കിലൂടെ ടുണീഷ്യ തിരിച്ചടിച്ചു. ഫ്രീക്കില്‍ നിന്നും വന്ന പന്ത് ഹെഡ് ചെയ്ത് ഡൈലാന്‍ ബ്രോണ്‍ ഗോളാക്കി മാറ്റി. ആറാം മിനുട്ടില്‍ ഏഡന്‍ ഹസാര്‍ഡിന്റെ പെനാല്‍ട്ടി ഗോളിലാണ് ബെല്‍ജിയം മുന്നിലെത്തിയത്. പന്തുമായി മുന്നേറിയ ഹസാര്‍ഡിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് പെനാല്‍ട്ടി വിധിച്ചത്. വാറിന്റെ സഹായത്തോടെയായിരുന്നു റഫറിയുടെ തീരുമാനം.

.

Story by
Next Story
Read More >>