എ.എഫ്.സി കപ്പ്; ഐസ്വാള്‍ രക്ഷിച്ചു, ബംഗളൂരു ഇന്റര്‍ സോണ്‍ സെമിയില്‍

ധാക്ക: എ.എഫ്.സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ബംഗളൂരു എഫ്.സി എ.എഫ്.സി കപ്പിന്റെ ഇന്റര്‍ സോണ്‍ സെമിയില്‍ കടന്നു....

എ.എഫ്.സി കപ്പ്; ഐസ്വാള്‍ രക്ഷിച്ചു, ബംഗളൂരു ഇന്റര്‍ സോണ്‍ സെമിയില്‍

ധാക്ക: എ.എഫ്.സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ബംഗളൂരു എഫ്.സി എ.എഫ്.സി കപ്പിന്റെ ഇന്റര്‍ സോണ്‍ സെമിയില്‍ കടന്നു. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിലെ വിജയവും മാലിദ്വീപ് ക്ലബായ ന്യൂ റാഡിയന്റിന്റെ തോല്‍വിയുമായിരുന്നു ബംഗളൂരുവിന് നോക്കൗട്ട് റൗണ്ടിലെത്താന്‍ ആവശ്യം. അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ക്ലബായ അബ്ഹാനി ലിമിറ്റഡ് ധാക്കയെ ബംഗളൂരു 4-0ത്തിന് തകര്‍ത്തപ്പോള്‍ ഐസ്വാള്‍ എഫ്.സി ന്യീ റാഡിയന്‍സിനെ 2-1 നും തകര്‍ത്തു. ഗ്രൂപ്പില്‍ ആദ്യ സ്ഥാനത്തെത്തുന്ന ടീമിന് മാത്രമെ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. ബംഗളൂരുവിനും ന്യൂറാഡിയന്‍സിനും തുല്യ പോയിന്റായതാണ് ആവേശം അവസാന മത്സരം വരെ നീണ്ടത്.

ധാക്കയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത് നാല് ഗോളുകള്‍ക്കാണ് ബംഗളൂരു അബ്ഹാനി ലിമിറ്റഡിനെ തകര്‍ത്തത്. ബംഗളൂരുവിനായി നിഷു കുമാര്‍ ഇരട്ട ഗോളും സെഗോവിയയും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഓരോ ഗോള്‍ വീതവും നേടി. ആറ് കളികളില്‍ നിന്ന് 15 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ബംഗളൂരു നോക്കൗട്ട് റൗണ്ടില്‍ കടന്നത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഐസ്വാള്‍ ആദ്യ ഗോള്‍ നേടുന്നത്. പെനാല്‍ട്ടി ബോക്‌സില്‍ നിന്നുണ്ടായ ഫൗളിന് ലഭിച്ച പെനാല്‍ട്ടിയിലൂടെയാണ ലിയോണ്‍സ് ഡോഡോസ് സികാഹി ഐസ്വാളിന്റെ ആദ്യ ഗോള്‍ നേടുന്നത്. 82ാം മിനുട്ടില്‍
ആന്ദ്രെ ഐനോസ്സ്‌കയിലൂടെ ഐസ്വാള്‍ രണ്ടാം ഗോളും നേടി. ന്യൂ റാഡിയന്റിനായി ഇബ്രാഹിം അതേഗ് ഹസ്സന്‍ 85ാം മിനുട്ടില്‍ ഗോള്‍ നേടി. എ.എഫ്.സി കപ്പില്‍ ഐസ്വാളിന്റെ ആദ്യ ജയമാണിത്.

Story by
Next Story
Read More >>