ലോകകപ്പ് സന്നാഹ മത്സരം: ബ്രസീലിന് ജയം

ലണ്ടൻ: ലോകകപ്പ് സന്നാഹ മൽസരത്തിൽ ക്രൊയേഷ്യയ്ക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. ബ്രസീലിനായി നെയ്മർ (69), ഫിർമീഞ്ഞോ (90+) എന്നിവർ ​ഗോൾ നേടി....

ലോകകപ്പ് സന്നാഹ മത്സരം: ബ്രസീലിന് ജയം

ലണ്ടൻ: ലോകകപ്പ് സന്നാഹ മൽസരത്തിൽ ക്രൊയേഷ്യയ്ക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. ബ്രസീലിനായി നെയ്മർ (69), ഫിർമീഞ്ഞോ (90+) എന്നിവർ ​ഗോൾ നേടി. പകരക്കാരനായാണ് നെയ്മർ കളത്തിലിറങ്ങിയത്. 69–ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞോയുടെ പാസിൽനിന്നായിരുന്നു നെയ്മറിന്റെ ഗോൾ. ഇൻജുറി സമയത്ത് ഫിർമീഞ്ഞോ ഗോൾപട്ടിക പൂർത്തിയാക്കി.

ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ വിജയം ബ്രസീലിന്റെ ആത്മവിശ്വാസമേറ്റുന്നതാണ് . പരുക്കുമൂലം മൂന്നുമാസം പുറത്തിരുന്ന നെയ്മർ ഗോളടിച്ച് തിരിച്ചുവരവ് ആഘോഷിച്ചതും ആരാധകർക്ക് ആവേശം പകരുന്നതാണ്. ലോകകപ്പിനു മുൻപ് ഓസ്ട്രിയയ്ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത സന്നാഹ മൽസരം.

Story by
Next Story
Read More >>