കളം നിറഞ്ഞ് ബ്രസീല്‍

മോസ്‌കോ: കളത്തില്‍ സാംബാ നൃത്തചുവടുകളാടി ബ്രസീല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍. സെര്‍ബിയയെ അവസാന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്...

കളം നിറഞ്ഞ് ബ്രസീല്‍

മോസ്‌കോ: കളത്തില്‍ സാംബാ നൃത്തചുവടുകളാടി ബ്രസീല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍. സെര്‍ബിയയെ അവസാന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഗ്രൂപ്പ് ഇയില്‍ ഒന്നാമതായി ടീം പ്രീക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. പൗളീഞ്ഞോയും തിയാഗോ സില്‍വയുമാണ് സെര്‍ബിയന്‍ ഗോള്‍വല കുലുക്കിയത്. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ മെക്സിക്കോയാണ് ബ്രസീലിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളികള്‍. മൂന്ന് കളിയില്‍ രണ്ടു ജയവും ഒരു സമനിലലോടേയും ഏഴ് പോയിന്റാണ് ടീമിന്റെ സമ്പാദ്യം.

ലോകചാമ്പ്യന്മാരായ ജര്‍മ്മനി വീണതിനു പിന്നാലെ ബ്രസീലും വീഴുമെന്ന് പ്രവചിച്ച വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു മഞ്ഞപടയുടേത്. കരുത്തരായ സെര്‍ബിയക്കെതിരെ എല്ലാ മേഖലയിലും ടീം എന്ന നിലയില്‍ ബ്രസീല്‍ മികച്ചു നിന്നു. 4-3-3 ശൈലിയില്‍ ടീമിനെ ഇറക്കിയ ടിറ്റെയുടെ കണക്ക് തെറ്റിയത് പത്താം മിനുട്ടില്‍ പുറംവേദനയെ തുടര്‍ന്ന് സൂപ്പര്‍താരം മാഴ്സലോ കളം വിട്ടത് മാത്രമാണ്. എന്നാല്‍ മാഴ്സലോയ്ക്ക് പകരം അത്ലറ്റികോ മാഡ്രിഡിന്റെ ഫിലിപേ ലൂയിസിനെ ഇടതു വിംഗില്‍ എത്തിച്ച പരിശീലകന്റെ തീരുമാനത്തോട് നീതി പുലര്‍ത്തുന്നതായിരുന്നു താരത്തിന്റെ പ്രകടനം. കളിയുടെ തുടക്കത്തില്‍ പന്തടക്കം വയ്ക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല എന്നാല്‍ പതിയെ ബ്രസീല്‍ കളിയില്‍ തിരികെ വന്നു. പന്ത് കൈവശപ്പെടുത്തി പതിയെ പതിയെ മുന്നേറ്റ നിരയിലെത്തിക്കുക എന്ന തന്ത്രമാണ് ടീം പയറ്റിയത്. മധ്യനിരയില്‍ ഫിലിപേ കുട്ടീഞ്ഞ്യോ തന്നെയാണ് ടീം കളി മെനഞ്ഞത്. മുപ്പത്തിയാറം മിനുട്ടില്‍ കുട്ടീഞ്ഞ്യോയുടെ ലോഗ്പാസ് ബോക്സില്‍ സ്വീകരിച്ച പൗളീഞ്ഞോ ഉയരം മുതലാക്കി മനേഹരമായി പന്തു വലയിലേക്ക് തട്ടി. ഗോള്‍. ആദ്യ പകുതി വിസിലൂതും വരെ ബ്രസീല്‍ ആക്രമണം തുടര്‍ന്നു.

രണ്ടാം പകുതിയില്‍ ആദ്യ പതിനഞ്ച് മിനുട്ടോളം സെര്‍ബിയ മികച്ച കളി പുറത്തെടുത്തു. നിരന്തരം ബ്രസീല്‍ പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറിയ കൊളറേവും സംഘത്തെയും പക്ഷേ അതിഗംഭീരമായി തന്നെ കാനറി പ്രതിരോധം മടക്കിയയച്ചു. റൊട്ടേഷന്‍ ഭാഗമായി അന്‍പതാം മത്സരം കളിക്കുന്ന മിറാന്‍ഡെയായിരുന്നു ടീമിന്റെ നായകന്‍. മുന്നില്‍ നിന്ന് നയിച്ച മിറാന്‍ഡെയും തിയാഗോ സില്‍വയും ഫിലിപേ ലൂയിസും മുന്‍ കളിയില്‍ കാണാത്ത വിധം ബ്രസീല്‍ ബോക്സില്‍ കോട്ട കെട്ടി. ഗോള്‍കീപ്പര്‍ അലിസണ്‍ ബക്കറും ഉജ്ജ്വല പ്രകടനം നടത്തിയപ്പോള്‍ സെര്‍ബിയയുടെ ഗോളെന്ന മോഹം പൊലിഞ്ഞു. അറുപ്പത്തിയെട്ടാം മിനുട്ടില്‍ നെയ്മറെടുത്ത കോര്‍ണര്‍ കൃത്യമായി തലവച്ച് തിയാഗോ സില്‍വ ബ്രസീലിന്റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ സ്പാര്‍ട്ടക് സ്റ്റേഡിയം ആവേശത്താല്‍ ആര്‍ത്തിരമ്പി. സില്‍വയുടെ രണ്ടാം ലോകകപ്പ് ഗോളാണിത്.

വലതും വിംഗില്‍ വില്ല്യന്‍ കാര്യമായി ശോഭിച്ചില്ലെങ്കിലും ബ്രസീല്‍ മുന്നേറ്റ നിര ഏറേ അധ്വാനിച്ചു കളിച്ചു. മൂന്നോളം സുവര്‍ണ്ണാവസരങ്ങള്‍ നെയമര്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ ടീം അഞ്ചോളം ഗോളുകള്‍ക്ക് ,സെര്‍ബിയയേ മലര്‍ത്തിയടിച്ചേനേ. അവസരങ്ങള്‍ മുതലാക്കാനായില്ലെങ്കിലും കഴിഞ്ഞ രണ്ടു മത്സരത്തിലും കണ്ട നെയ്മറിനേയായിരുന്നില്ല ഇന്നലെ കളത്തില്‍ കണ്ടത്. പിന്നോട്ട് വലിഞ്ഞ് പന്തുമായി മുന്നേറി സഹതാരങ്ങള്‍ക്ക് പന്തെത്തിച്ച.പസുകളില്‍ കൃത്യത കാണിച്ച കളിയായിരുന്നു നെയ്മറിന്റേത്. താരത്തേ മാര്‍ക്ക് ചെയ്യുന്ന വേളയില്‍ മറ്റുതാരങ്ങള്‍ക്ക് പന്തെത്തിച്ച് ഗോള്‍ നേടുന്ന രീതി ടിറ്റെ മനോഹരമായി നടപ്പാക്കി.

Story by
Next Story
Read More >>