റഷ്യന്‍ ലോകകപ്പ്: ബ്രസീല്‍ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു

സാവോപോളോ: റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു.. നെയ്മര്‍,കുട്ടീന്യോ,മാഴ്സെലോ തുടങ്ങി പ്രമുഖരെല്ലാം തന്നെ ടിറ്റെയുടെ...

റഷ്യന്‍ ലോകകപ്പ്: ബ്രസീല്‍ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു

സാവോപോളോ: റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു.. നെയ്മര്‍,കുട്ടീന്യോ,മാഴ്സെലോ തുടങ്ങി പ്രമുഖരെല്ലാം തന്നെ ടിറ്റെയുടെ സംഘത്തിലുണ്ട്. പരിക്കേറ്റ ഡാനി ആല്‍വസിന് ടീമില്‍ ഇടം നേടാനായില്ല.

യുക്രൈന്‍ ക്ലബായ ഷാക്തര്‍ ഡോണ്‍സ്റ്റേകിന്റെ മിഡ്ഫീല്‍ഡര്‍ ഫ്രെഡ് ടീമിലിടം പിടിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ട താരമാണ് ഫ്രെഡ്. യുവന്റസ് ഡിഫന്ററായ അലക്സ് സാന്‍ഡ്രോയാണ് ടീമിലിടം നേടാത്ത പ്രമുഖ താരം. അത്ലറ്റികോ മാഡ്രിഡിന്റെ ഫിലിപെ ലൂയിസ് ബാക്ക് അപ്പ് പൊസിഷനില്‍ കളിക്കും. വിങില്‍ ഡാനി ആല്‍വസിന് പരകരക്കാരനായി സിറ്റിയുടെ ഡാനിലോയോ,കൊറിന്ത്യന്‍സിന്റെ ഫാങറോയോ കളത്തിലിറങ്ങും.

മെയ് അവസാനവാരം ലണ്ടനിലേക്ക് പോകുന്ന ടീം ടോട്ടന്‍ഹാം മൈതാനത്ത് പരിശീലനം നടത്തും. ജൂണ്‍ 3ന് ആന്‍ഫീല്‍ഡില്‍ ക്രൊയേഷ്യയ്ക്കെതിരെയും 10ന് വിയന്നയില്‍ ഓസ്ട്രിയക്കെതിരെയും സൗഹൃദ മത്സരം കളിക്കുന്ന ബ്രസീല്‍ 11ന് റഷ്യയിലെത്തും. ജൂണ്‍ 17ന് സ്വിറ്റ്സര്‍ലാന്റിനെതിരെയാണ് ആറാം കിരീടം ലക്ഷ്യം വയ്ക്കുന്ന ടീമിന്റെ ആദ്യ കളി.

ടീം:

ഗോള്‍കീപ്പര്‍മാര്‍: അലൈസണ്‍,എഡേഴ്സണ്‍,കാസിയോ. ഫുള്‍ ബാക്ക്സ്: മാഴ്സലോ,ഡാനിലോ,ഫിലിപേ ലൂയിസ്,ഫാങര്‍.
സെന്റര്‍ ബാക്ക്സ്: മാര്‍കീഞ്ഞോസ്,തിയാഗോ സില്‍വ,മിറാന്റ,പെഡ്രോ.
മിഡ്ഫീല്‍ഡേര്‍സ്: വില്ല്യന്‍,ഫെര്‍ണാഡീഞ്ഞോ,പൗളീഞ്ഞോ,കാസേമിറോ,കുട്ടീഞ്ഞ്യോ,റെനാറ്റോ അഗസ്റ്റോ,ഫ്രെഡ്.
ഫോര്‍വേഡ്സ്: നെയ്മര്‍,ഗബ്രിയല്‍ ജീസസ്,റോബര്‍ട്ടോ ഫെര്‍മിനോ,ഡഗ്ലസ് കോസ്റ്റ,ടയ്സണ്‍

Story by
Next Story
Read More >>