ബ്രസീലിയന്‍ ടെന്നീസ് ഇതിഹാസം മരിയ ബ്യൂണോ അന്തരിച്ചു

സാവോ പോളോ: ബ്രസീലിയന്‍ മുന്‍ ടെന്നീസ് താരം മരിയ ബ്യൂണോ അന്തരിച്ചു. കാന്‍സറിനെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. 78 വയസ്സായിരുന്നു. 1950-60...

ബ്രസീലിയന്‍ ടെന്നീസ് ഇതിഹാസം മരിയ ബ്യൂണോ അന്തരിച്ചു

സാവോ പോളോ: ബ്രസീലിയന്‍ മുന്‍ ടെന്നീസ് താരം മരിയ ബ്യൂണോ അന്തരിച്ചു. കാന്‍സറിനെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. 78 വയസ്സായിരുന്നു. 1950-60 കാലഘട്ടങ്ങളില്‍ മൂന്ന് വിംബിള്‍ഡണ്‍ സിംഗിള്‍ കിരീടവും നാല് യുഎസ് ഓപ്പണ്‍ കിരീടവും ബ്യൂണോ സ്വന്തമാക്കിയിട്ടുണ്ട്.

'ദ ടെന്നീസ് ബലേറിന' എന്ന ഓമനപ്പേരിലാണ് ബ്യൂണോ അറിയപ്പെട്ടിരുന്നത്. 19 ഗ്രാന്റ് സ്ലാമുകള്‍, 7സിംഗിള്‍ കിരീടം,11 ഡബിള്‍ കിരീടം തുടങ്ങിയവ ബ്യൂണോയുടെ സംഭാവനകളാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെയും ഫ്രഞ്ച് ഓപ്പണിന്റെയും ഫൈനലിലും ഈ താരം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 1959ല്‍ 19ാം വയസ്സിലാണ് ആദ്യത്തെ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്.

ലോക ടെന്നീസ് റാങ്കിങ്ങില്‍ 1959,60,64,66 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ബ്യൂണോ. യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യത്തെ അമേരിക്കക്കാരിയാല്ലാത്ത വനിതാ താരവും ബ്യൂണോയാണ്. ബ്യൂണോയുടെ നിര്യാണത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അടക്കമുള്ള സംഘനകള്‍ അനുശോചനം അറിയിച്ചു. ടെന്നീസ് ഇതിഹാസത്തെയാണ് ലോകത്തിന് നഷ്ടമായതെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി ട്വീറ്റ് ചെയ്തു.

Story by
Next Story
Read More >>