ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയം

വെബ്‌ഡെസ്‌ക് : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും ഇന്ത്യന്‍ താരങ്ങള്‍ക്ക വിജയം. വനിത സിംഗില്‍സില്‍ സൈനാ നെഹ്‌വാള്‍ മൂന്നാം...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയം

വെബ്‌ഡെസ്‌ക് : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും ഇന്ത്യന്‍ താരങ്ങള്‍ക്ക വിജയം. വനിത സിംഗില്‍സില്‍ സൈനാ നെഹ്‌വാള്‍ മൂന്നാം റൗണ്ടിലും പുരുഷ സിംഗില്‍സില്‍ കിഡംബി ശ്രീകാന്ത്, സായ് പ്രണീത് എന്നിവര്‍ രണ്ടാം റൗണ്ടിലും കടന്നു.

തുര്‍ക്കിയുടെ ആലിയ ഡെമിര്‍ബാഗിനെയാണ് പത്താം സീഡായ സൈന തോല്‍പ്പിച്ചത്. 21-17, 21-8 എന്ന സ്‌കോറിനാണ് സൈനയുടെ വിജയം. ഇന്തോനേഷ്യയുടെ റാച്ച്‌നോക്ക് ഇന്റനോണാണ് മൂന്നാം റൗണ്ടില്‍ സൈനയുടെ എതിരാളി.

അയര്‍ലാന്റിന്റെ സീഡില്ലാത്ത ന്‍ഹാത് എന്‍ഹ്യുവിനെ തോല്‍പ്പിച്ചാണ് അഞ്ചാം സീഡായ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 21-15 21-16. സ്‌പെയിനിന്റെ പാബ്ലോ അബിയെനയാണ് ശ്രീകാന്തിന്റെ അടുത്ത എതിരാളി.

കൊറിയന്‍ താരം സോണ്‍ വാന്‍ ഹൂ മത്സരത്തില്‍ നിന്നും പിന്മാറിയതോടെ സായ് പ്രണീത് രണ്ടാം റൗണ്ടിലെത്തിയത്. സ്‌പെയിനിന്റെ ലൂയിസ് എന്റിക്യു പെനല്‍വറാണ് സായ് പ്രണിതിന്റെ എതിരാളി.

മിക്സഡ് ഡബിള്‍സില്‍ സ്വാതിക സൈരാജ- അശ്വനി പൊന്നപ്പ സഖ്യം ജര്‍മ്മനിയുടെ മാര്‍ക് ലാംസ്ഫസ്-ഇസബെല്‍ ഹെര്‍ട്ടെറിച്ച് സഖ്യത്തെ ആദ്യ ഗെയിമിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗെയിമുകള്‍ നേടി വിജയിച്ചു. സ്‌കോര്‍ 21-10, 21 -17, 21- 18.

മിക്സഡ് ഡബിള്‍സില്‍ പ്രണവ്- സിക്കി സഖ്യം ടോപ് സീഡായ ഇന്തോനേഷ്യയുടെ ഹാഫിസ്-ഗ്ലോറിയ സഖ്യത്തോട് 16 -21, 4- 21 എന്ന സ്‌കോറിന് പരാജയപ്പെട്ടു. പുരുഷ ഡബിള്‍സില്‍ എസ്.രാമചന്ദ്രന്‍-അര്‍ജുന്‍ എം.ആര്‍ സഖ്യം മലേഷ്യയുടെ ഓങ് യെ സിന്‍-ടിയോ ഇ യി സഖ്യത്തോട് 14- 21,15- 21 എന്ന സ്‌കോറിനും പരാജയപ്പെട്ടു. ഡബിള്‍സില്‍ അപ്രതീക്ഷിത പരാജയങ്ങളാണ് ഇന്ത്യ നേരിട്ടത്.

Story by
Next Story
Read More >>