തോല്‍വിയിലും വീഴാതെ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

റോം: ബാഴ്‌സയെ വീഴ്ത്തിയ രണ്ടാം പാദത്തിലെ മാജിക്ക് ഒളിംപികോ സ്‌റ്റേഡിയത്തില്‍ ഇത്തവണ റോമയ്ക്ക് പുറത്തെടുക്കാനായില്ല. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ...

തോല്‍വിയിലും വീഴാതെ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

റോം: ബാഴ്‌സയെ വീഴ്ത്തിയ രണ്ടാം പാദത്തിലെ മാജിക്ക് ഒളിംപികോ സ്‌റ്റേഡിയത്തില്‍ ഇത്തവണ റോമയ്ക്ക് പുറത്തെടുക്കാനായില്ല. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ലിവര്‍പ്പൂളിനെ 4-2 ന് പരാജയപ്പെടുത്തിയിട്ടും റോമ പുറത്തായി. ഇരുപാദങ്ങളിലുമായി 7-6 നാണ് ലിവര്‍പ്പൂളിന്റെ വിജയം. ആദ്യ പാദത്തിലെ 5-2 ന്റെ വിജയമാണ് ലിവര്‍പ്പൂളിനെ രക്ഷിച്ചത്. ഫൈനലില്‍ റയല്‍ മാഡ്രിഡിനെ നേരിടും.

മത്സരത്തിന്റെ ഒന്‍പതാം മിനുട്ടില്‍ തന്നെ ലിവര്‍പ്പൂള്‍ ഗോള്‍ നേടി. സാഡോ മാനേയാണ് ലിവര്‍പ്പൂളിനായി ഗോള്‍ നേടിയത്. 15ാം മിനുട്ടില്‍ ജെയിംസ് മില്‍നറിന്റെ സെല്‍ഫ് ഗോള്‍ റോമയെ ഒപ്പമെത്തിച്ചു. 25ാം മിനുട്ടില്‍ വിജ്‌നെല്‍ഡോ ലിവര്‍പ്പൂളിനെ മുന്നിലെത്തിച്ചു. 52ാം മിനുട്ടില്‍ എഡിന്‍ ഡെസ്‌കോവിലൂടെയും 86ാം മിനുട്ടിലും അവസാന മിനുട്ടിലെ പെനാല്‍ട്ടിയിലൂടെയും നെയ്ന്‍ഗ്ഗോലന്‍ റോമയെ മുന്നിലെത്തിച്ചെങ്കിലും ആദ്യ പാദത്തിലെ സ്‌കോറിനെ മറികടക്കാനായില്ല.


റയല്‍മാഡ്രിഡ് vs ലിവര്‍പ്പൂള്‍

ആദ്യ സെമിയില്‍ ബയേണ്‍ മ്യൂണിച്ചിനെ തോല്‍പ്പിച്ചാണ് റയല്‍ ഫൈനലിലെത്തിയത്. ഇതിനു മുന്നേ അഞ്ച് തവണയാണ് ഇരു ടീമുകളും ചാമ്പ്യന്‍സ് ലീഗില്‍ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ രണ്ട് തവണ റയലും മൂന്ന് തവണ ലിവര്‍പ്പൂളും വിജയിച്ചു. 1981 ലെ യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 1-0 ത്തിന് വിജയം ലിവര്‍പ്പൂളിനൊപ്പമായിരുന്നു. ഉക്രൈയിന്‍ തലസ്ഥാനമായ കീവിലെ ഒളിമ്പിക്ക് സ്റ്റേഡിയത്തില്‍ മെയ് 26നാണ് ഫൈനല്‍.

Story by
Next Story
Read More >>