നാല് രാജ്യങ്ങള്‍,നാല് ക്ലബുകള്‍, ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ പൊടി പാറും

യൂറോപ്പിലെ ഈ സീസണിലെ ചാമ്പ്യന്‍ ക്ലബിനെ തീരുമാനിക്കുന്ന പോരാട്ടങ്ങള്‍ അവസാന നാലിലെത്തിയിരിക്കുന്നു. റയല്‍...

നാല് രാജ്യങ്ങള്‍,നാല് ക്ലബുകള്‍, ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ പൊടി പാറും

യൂറോപ്പിലെ ഈ സീസണിലെ ചാമ്പ്യന്‍ ക്ലബിനെ തീരുമാനിക്കുന്ന പോരാട്ടങ്ങള്‍ അവസാന നാലിലെത്തിയിരിക്കുന്നു. റയല്‍ മാഡ്രിഡ്(സ്പെയിന്‍),ലിവര്‍പൂള്‍(ഇംഗ്ലണ്ട്),എ.എസ് റോമ(ഇറ്റലി),ബയേണ്‍ മ്യൂണിക്(ജര്‍മ്മനി)യൂറോപ്പിലെ പ്രധാന നാല് ഫുട്ബോള്‍ രാജ്യങ്ങളിലെയും ടീമുകള്‍ അവസാന നാലില്‍ ഇടംപിടിച്ചു എന്നതാണ് ഇത്തവണത്തെ പ്രേതേക സവിശേഷത. 1981 നു ശേഷം ആദ്യമായാണ് ഇങ്ങനെ നാല് രാജ്യങ്ങളില്‍ നിന്നായി ടീമുകള്‍ സെമി പ്രവേശനം നേടിയത്. ഇതിനാല്‍ തന്നെ ഒരു കാര്യം ഉറപ്പിക്കാം കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുവരുന്ന പോലെ ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ക്ലബുകളുടെ പോരാട്ടമല്ല ഇക്കുറിയുണ്ടാവുക, ഇതോടെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് ഇതുവരെ കാണാത്ത പുതിയ മാനം കൈവന്നിരിക്കുകയാണ് പ്രേതേകിച്ചും റഷ്യന്‍ ലോകകപ്പ് അടുത്ത സാഹചര്യത്തില്‍. ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ ചാമ്പ്യന്മാരാവുന്ന പടയോട്ടത്തിലാണ് റോമ. റോമയൊഴിച്ച് റയല്‍,ലിവര്‍പൂള്‍,ബയേണ്‍ എന്നീ ടീമുകള്‍ ചേര്‍ന്ന് ആകെ 22 തവണ യൂറോപ്യന്‍ കിരീടം നേടിയിട്ടുണ്ട്.


റയലും ബയേണും നേര്‍ക്കുനേര്‍

ചാമ്പ്യന്‍സ് ലീഗിന്റെയും യൂറോപ്യന്‍ കപ്പിന്റെയും ചരിത്രത്തിലെ ചാമ്പ്യന്‍ ക്ലബാണ് റയല്‍. മറ്റൊരു ക്ലബിനും അവകാശപ്പെടാനില്ലാത്ത റെക്കൊഡുകള്‍ക്കുടമകളാണവര്‍. ഏറ്റവും കൂടുതല്‍ പ്രാവശ്യം യൂറോപ്യന്‍ ചാമ്പ്യന്മാരായത് സ്പാനിഷ് ടീമാണ്. പതിമൂന്നാം കിരീടം ലക്ഷ്യമിട്ടാണ് സിദാനും കൂട്ടരും ബയേണിനെ നേരിടാനൊരുങ്ങുന്നത്. തുടര്‍ച്ചയായ എട്ടാം പ്രാവശ്യമാണ് റയല്‍ സെമി കളിക്കുന്നത്. ബയേണും റയലും ഏഴാമതാണ് ടൂര്‍ണമെന്റില്‍ സെമി കളിക്കുന്നത്. 2014ലാണ് ഇരുവരും അവസാനമായി മുഖാമുഖം വന്നത്. അന്ന് പെപ് ഗാര്‍ഡിയോളയുടെ ടീമിനെ റയല്‍ പരാജയപ്പെടുത്തി. 2013ല്‍ ബയേണിനെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കിയ ജുപ്പ് ഹെയ്ന്‍കെസാണ് നിലവില്‍ ജര്‍മ്മന്‍ ടീമിന്റെ പരിശീലകന്‍. കാര്‍ലോ ആഞ്ചലോട്ടിയുടെ കീഴില്‍ പ്രകടനം മോശമായപ്പോള്‍ കഴിഞ്ഞ ഒക്ടോബറില്‍ ബയേണ്‍ മാനേജ്മന്റ് അവരുടെ വിശ്വസ്ത പരിശീലകനെ തിരികെ വിളിക്കുകയായിരുന്നു, പിന്നീട് തകര്‍പ്പന്‍ കളിയാണ് ബയേണ്‍ പുറത്തെടുത്തത്. ഹെയിന്‍കെസിന്റെ മികവിലാണ് ടീം സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. സ്പാനിഷ് ടീമിനാണ് മത്സരത്തില്‍ മുന്‍ഗണന. നിലവിലെ ചാമ്പ്യന്മാര്‍ക്ക് സെവ്വിയ്യയുമായുള്ള ലാ ലീഗാ മത്സരം മാറ്റി വച്ചത് ഒരുക്കങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതാണ്. എല്ലാ മുന്‍നിര താരങ്ങളെയും ആദ്യ ഇലവനില്‍ ഇറക്കുമെന്നുറപ്പായ സിദാന് മുന്നേറ്റ നിരയില്‍ കരീം ബെന്‍സേമയ്ക്കും ക്രിസ്റ്റ്യാനോ റോണാള്‍ഡോയ്ക്കും ഒപ്പം ഇസ്‌കോയെയോ ബെയ്ലിനെയോ കളിപ്പിക്കേണ്ടത് എന്ന ആശങ്ക മാത്രമേയുള്ളു. ലീഗില്‍ പത്ത് മത്സരങ്ങളില്‍ നിന്നായി പതിനഞ്ച് ഗോളുകള്‍ നേടിയ റോണാള്‍ഡോ തന്നെയാണ് റയലിന്റെ ആയുധം. പ്രധാന താരം ആര്‍ട്ടുറോ വിദാല്‍ മുട്ടിനേറ്റ പരിക്കു മൂലം പുറത്തുപോയത് ബയേണിന് ക്ഷീണമാണ്. ലെവന്‍ഡോസ്‌കിയാണ് പ്രധാന താരം.

റോമന്‍ അധിനിവേശമോ ലിവര്‍പൂള്‍ വസന്തമോ?

ചാമ്പ്യന്‍സ് ലീഗില്‍ ആരും പ്രതീക്ഷിക്കാതെ എന്നാല്‍ വമ്പന്‍മാരെ അട്ടിമറിച്ച് അവസാന നാലിലിടം നേടിയ ടീമുകളാണ് ലിവര്‍പൂളും റോമയും. കളിയുടെ എല്ലാ ശ്രദ്ധാ കേന്ദ്രവും മുഹമ്മദ് സലാഹ എന്ന ഈജിപ്ത്യന്‍ സൂപ്പര്‍ താരത്തിലേക്കാണ്. ഈ സീസണില്‍ റോമയില്‍ നിന്ന് ആഴ്സണിലെത്തിയ താരത്തിന്റെ മാസ്മരിക ഗോളടി മികവിലാണ് ടീം മുന്നേറിയത്. സീസണിലാകെയായി 41 ഗോളാണ് സലാഹ അടിച്ചു കൂട്ടിയത്,ഇതില്‍ എട്ടെണ്ണം ചാമ്പ്യന്‍സ് ലീഗില്‍ നിന്നാണ്. സീസണിലെ മികച്ച കളിക്കാരനായും പി.എഫ്.എ കഴിഞ്ഞ ദിവസം താരത്തെ തിരഞ്ഞെടുത്തു. 'ഞങ്ങള്‍ക്കറിയാം അവന്‍ ഏത് രീതിയില്‍ കളിക്കുമെന്ന്,ഫോമിലായാല്‍ സലാഹയെ പിടിച്ചു കെട്ടാന്‍ ഏറേ പ്രയാസമാണ്. മത്സരത്തില്‍ സൗഹൃദമില്ല' റോമയുടെ പ്രതിരോധതാരവും സലാഹയുടെ മുന്‍ സഹതാരവുമായ ബ്രൂണോ പെരസ് പറഞ്ഞു. അഞ്ച് വട്ടം യൂറോപ്യന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ആദ്യമായി കിരീടം നേടുന്നത് 1977ല്‍ റോമില്‍ വച്ചാണ്. 198384 സീസണില്‍ മാത്രമാണ് റോമ ഫൈനലില്‍ ഇടം പിടിക്കുന്നത് അന്ന് റോമയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി നാലാം കിരീടം സ്വന്തമാക്കിയത് ഇതേ ലിവര്‍പൂളാണ്. ഇതിനാല്‍ തന്നെ ചരിത്രപരമായ പ്രതികാരത്തിനു കൂടിയാവും റോമ ബൂട്ടുകെട്ടുക. 2008ലാണ് ലിവര്‍പൂള്‍ അവസാനമായി സെമി കളിച്ചത്. ടൂര്‍ണമെന്റില്‍ ഒരു കളിയും തോല്‍ക്കാതെയാണ് ക്ലോപ്പും സംഘവും സെമിയിലേക്ക് മാര്‍ച്ച് ചെയ്ത്,ഏറ്റവും ഗോളുകളും സ്‌കോര്‍ ചെയ്തതും അവരാണ്.33 ഗോളുകളാണ് ലീഗില്‍ ഇതുവരെ ടീം നേടിയത്. സലാഹ,സാഡിയോ മേനെ,റോബര്‍ട്ടേ ഫെര്‍മീന്യാ ത്രയം ഈ സീസണ്‍ കണ്ടതില്‍ വച്ചേറ്റവും അപകടകാരികളായ മുന്നേറ്റ നിരയാണ്. ബാഴ്സലോണയെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ബാഴ്സയ്ക്കെതിരെ മികച്ച പ്രകടനം നടത്തി രണ്ടാം പാദത്തില്‍ വിജയം പിടിച്ചെടുത്ത റോമ പൂര്‍ണ്ണ ആന്മവിശ്വാസത്തിലാണ്.

Story by
Next Story
Read More >>