വിസില്‍ പോടു എക്‌സപ്രസ്: ചെന്നൈ ആരാധകര്‍ക്ക് ടീമിന്റെ സമ്മാനം

Published On: 2018-04-19 13:15:00.0
വിസില്‍ പോടു എക്‌സപ്രസ്: ചെന്നൈ ആരാധകര്‍ക്ക് ടീമിന്റെ സമ്മാനം

ചെന്നൈ: രണ്ട് വര്‍ഷത്തിനു ശേഷം ഐ.പി.എല്ലില്‍ തിരിച്ചെത്തിയ ചെന്നൈയ്ക്കും ആരാധകര്‍ക്കെയും നിരാശരാക്കിയാണ് കാവേരിയില്‍ ഉടക്കി ഐ.പി.എല്‍ മത്സരങ്ങള്‍ ചെന്നൈയ്ക്ക വെളിയിലേക്ക് പോയത്. എന്നാല്‍ ആരാധകരെ നിരാശരാക്കാതെ ഒപ്പം കൂട്ടുകയാണ് സൂപ്പര്‍ കിംഗ്‌സ്.

ആരാധകര്‍ക്കായി പൂനെയിലേക്ക് പ്രത്യേക തീവണ്ടി ഏര്‍പ്പാടാക്കുകയും യാത്ര, താമസ, ഭക്ഷണ, ടിക്കറ്റ് ചിലവുകള്‍ വഹിക്കുമെന്നും ചെന്നൈ സൂപ്പര്‍ സിംഗ്‌സ് പത്രകുറിപ്പില്‍ അറിയിച്ചു. ആരാധകര്‍ക്കായുള്ള വിസില്‍ പോടു എക്‌സപ്രസ് വ്യാഴാഴ്ച യാത്ര തിരിച്ചു. മത്സരങ്ങള്‍ ചെന്നൈയില്‍ നിന്നും മാറ്റിയപ്പോള്‍ യാത്ര ചിലവിലും ടിക്കറ്റ് ചിലവുകളിലും ഇളവുകള്‍ നല്‍കണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ആരാധകനായ പ്രഭു പറഞ്ഞു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് തീവണ്ടി തന്നെ ഏര്‍പ്പാടാക്കുകയാണ് ചെന്നൈ മാനേജ്‌മെന്റ് ചെയ്തത്.

എന്നാലും ചെപ്പോക്കില്‍ നിന്നും മത്സരങ്ങള്‍ നഷ്ടമാകുന്നതിലെ നിരാശ ആരാധകര്‍ മറച്ചു വെക്കുന്നില്ല. പ്രായമായവരും കുട്ടികളുമടക്കം യാത്രചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വലിയ നഷ്ടമാണെന്ന് ആരാധകര്‍ പറയുന്നു.

Top Stories
Share it
Top