കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് എട്ടാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായ് ആണു ഇന്ത്യയ്ക്കായി സ്വര്‍ണം കരസ്ഥമാക്കിയത്....

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് എട്ടാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായ് ആണു ഇന്ത്യയ്ക്കായി സ്വര്‍ണം കരസ്ഥമാക്കിയത്. ഇന്ത്യയുടെ തന്നെ ഓം പ്രകാശ് മിതര്‍വാളിനാണ് വെങ്കലം. ലോക നാലാം നമ്പര്‍ താരവും, ലക്നൗവില്‍നിന്നുള്ള സൈനികന്‍കൂടിയുമായ ജിത്തു, 235.1 പോയിന്റ് നേടി ഗെയിംസ് റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

പുരുഷന്‍മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ രാവിലെ പ്രദീപ് സിംഗ് വെള്ളി നേടിയിരുന്നു. ആകെ 353 കിലോ ഭാരമാണ് പ്രദീപ് ഉയര്‍ത്തിയത്. കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പിലെ പോയവര്‍ഷത്തെ വിജയിയാണു പ്രദീപ് സിങ്. സാമോയുടെ സനേലെ മാവോയ്ക്കാണു സ്വര്‍ണം. 360 കിലോയാണ് ഇയാള്‍ ഉയര്‍ത്തിയത്.

അതേസമയം, വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ് ഫൈനലിലേക്ക് ഇന്ത്യയുടെ അപൂര്‍വി ചന്ദേലയും മെഹുലി ഘോഷും യോഗ്യതനേടി. 432.2 പോയിന്റു നേടി തന്റെ
മികച്ച പ്രകടനം തിരുത്തിയാണ് അപൂര്‍വി യോഗ്യത നേടിയത്. 2014ലെ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 415.6 പോയിന്റാണ് അപൂര്‍വി നേടിയത്. മെഹുലി ഘോഷിന് 413.7 പോയിന്റാണുള്ളത്.

കഴിഞ്ഞ ദിവസം കോമണ്‍വെല്‍ത്ത് വേദിയില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കിയത് മൂന്നു സ്വര്‍ണമുള്‍പ്പെടെ ആറു മെഡലുകളായിരുന്നു. മൂന്നു സ്വര്‍ണവും വെട്ടിപ്പിടിച്ചത് വനിതാ താരങ്ങളുടെ കൈക്കരുത്തില്‍. വനിതകളുടെ പത്തു മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഗെയിംസ് റെക്കോര്‍ഡ് തിരുത്തി മനു ഭകാറിലൂടെ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങിലെ മെഡല്‍വേട്ടയ്ക്കു തുടക്കമിട്ടപ്പോള്‍ ഭാരോദ്വഹന വേദിയില്‍ പൂനം യാദവും സ്വര്‍ണമണിഞ്ഞു.ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ സിംഗപ്പൂരിനെ തോല്‍പിച്ച ഇന്ത്യന്‍ വനിതകളും ചരിത്രനേട്ടത്തിലെത്തി.

Story by
Next Story
Read More >>