കോമണ്‍വെല്‍ത്ത് ഗെയിംസ്; ഏഴാം ദിനം വെങ്കലത്തോടെ തുടക്കം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ മുന്നേറ്റം തുടരുന്നു. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യ...

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഏഴാം ദിനം വെങ്കലത്തോടെ തുടക്കം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ മുന്നേറ്റം തുടരുന്നു. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യ വെടിവച്ചിട്ടു. ഗെയിംസിന്റെ ഏഴാം ദിനമായ ഇന്ന് 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഓം മിത്തര്‍വാള്‍ മൂന്നാം സ്ഥാനം നേടി മെഡല്‍ നേട്ടത്തിന് തുടക്കം കുറിച്ചു. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും ഓം വെങ്കലം നേടിയിരുന്നു. എന്നാല്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണ്ണം നേടിയ ജിത്തു റായി ഈയിനത്തില്‍ പത്താം സ്ഥാനത്തായി ഫിനിഷ് ചെയ്തത് ഇന്ത്യന്‍ ക്യാമ്പിന് നിരാശയായി.

Story by
Next Story
Read More >>