കോമണ്‍വെല്‍ത്ത് ഗെയിംസ്: പത്താംദിനത്തില്‍ സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ

ഗോള്‍ഡ് കോസ്റ്റ്: 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താംദിനത്തില്‍ സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ മുന്നേറുന്നു. രാവിലെ നടന്ന മൂന്ന് മത്സരങ്ങളില്‍...

കോമണ്‍വെല്‍ത്ത് ഗെയിംസ്: പത്താംദിനത്തില്‍ സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ

ഗോള്‍ഡ് കോസ്റ്റ്: 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താംദിനത്തില്‍ സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ മുന്നേറുന്നു. രാവിലെ നടന്ന മൂന്ന് മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണ്ണമണിഞ്ഞു. വനിതാ വിഭാഗം ബോക്സിംഗില്‍ മേരീ കോമിലൂടെയാണ് ഇന്ത്യ ഇന്നത്തെ ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കിയത്. 48 കിലോഗ്രാം ബോക്സിംഗ് മത്സരത്തില്‍ വടക്കന്‍ അയര്‍ലാണ്ടിന്റെ ക്രിസ്റ്റീന ഒഹാരയെ പരാജയപ്പെടുത്തിയാണ് മേരീ കോം സ്വര്‍ണ്ണം നേടിയത്.

ബോക്സര്‍ ഗൗരവ് സോളങ്കിയിലൂടെയാണ് രണ്ടാം സ്വര്‍ണ്ണനേട്ടം. പുരുഷന്മാരുടെ 52 കിലോ വിഭാഗത്തിലാണ് താരം സ്വര്‍ണം നേടിയത്. ഫൈനലില്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ ബ്രെണ്ടന്‍ ഇര്‍വിനെയാണ് ഗൗരവ് പരാജയപ്പെടുത്തിയത്. ഇതോടെ 2010ല്‍ സുരണ്‍ജോയ് സിംഗിന് ശേഷം 52 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന രാണ്ടാമത്തെ ഇന്ത്യന്‍ താരമായി ഗൗരവ്.

ഗെയിംസ് റെക്കോഡോടെയായിരുന്നു ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണനേട്ടം. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 454.5 പോയന്റ് നേടിയാണ് സജീവ് രാജ്പുത്ത് സ്വര്‍ണം നേടിയത്. കാനഡയുടെ ഗ്രെഗോര്‍ സിക്കിനാണ് രണ്ടാം സ്ഥാനം. ഇതേ മത്സരത്തില്‍ 2014 ലെ ഗ്ലാസ്ഗോ ഗെയിംസില്‍ വെള്ളി മെഡലും 2006ലെ മെല്‍ബണ്‍ ഗെയിംസില്‍ വെങ്കലമെഡലും സജീവ് കരസ്ഥമാക്കിയിരുന്നു. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 20 സ്വര്‍ണ്ണങ്ങളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു. 69 സ്വര്‍ണ്ണങ്ങളുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും 34 സ്വര്‍ണ്ണങ്ങളുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണുള്ളത്.


Story by
Next Story
Read More >>