ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ ജെയിംസ് സതര്‍ലന്റ്  രാജിവെച്ചു

Published On: 2018-06-06 05:15:00.0
ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ ജെയിംസ് സതര്‍ലന്റ്  രാജിവെച്ചു

മെല്‍ബണ്‍: ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലന്റ് രാജിവെച്ചു. 17 വര്‍ഷമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തലവനാണ്.

ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം, തലപ്പത്ത് പകരക്കാരന്‍ വരുന്നതുവരെ ഒരു വര്‍ഷം കൂടി അദ്ദേഹം തല്‍സ്ഥാനത്ത് തുടരും.

രണ്ടു മാസം മുമ്പ് നടന്ന പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെയാണ് സതര്‍ലന്റിന്റെ രാജി എന്നതും ശ്രദ്ധേയമാണ്. വിവാദത്തെ തുടര്‍ന്ന് കുറ്റക്കാരനെന്ന് കണ്ടെത്തിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തടക്കമുള്ളവരെ ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു.

അതേ സമയം തന്റെ രാജിക്ക് പിന്നില്‍ അത്തരം വിവാദങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Top Stories
Share it
Top