രവീന്ദ്ര ജഡേജയുടെ ഭാര്യയെ പോലീസുകാരന്‍ നടുറോഡില്‍ മര്‍ദിച്ചു

ജാംനഗര്‍(ഗുജറാത്ത്): ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയെ റീവാ ജഡേജയെ നടുറോഡില്‍ വെച്ച് പോലീസ് മര്‍ദിച്ചു. ഗുജറാത്തിലെ ജാംനഗറിനടുത്ത് സാരു...

രവീന്ദ്ര ജഡേജയുടെ ഭാര്യയെ പോലീസുകാരന്‍ നടുറോഡില്‍ മര്‍ദിച്ചു

ജാംനഗര്‍(ഗുജറാത്ത്): ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയെ റീവാ ജഡേജയെ നടുറോഡില്‍ വെച്ച് പോലീസ് മര്‍ദിച്ചു. ഗുജറാത്തിലെ ജാംനഗറിനടുത്ത് സാരു സെക്ഷന്‍ റോഡിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കോണ്‍സ്റ്റബിളായ സഞ്ജയ് അഹിര്‍നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

റീവാ ജഡേജ സഞ്ചരിച്ചിരുന്ന കാര്‍ പ്രതിയുടെ മോട്ടോര്‍ ബൈക്കില്‍ ഇടിച്ചതില്‍ പ്രകോപിതനായാണ് പ്രതി റീവയെ മര്‍ദിച്ചതെന്നും സംഭവത്തില്‍ കുറ്റക്കാരനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജാംനഗര്‍ ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീപ് സേജുല്‍ പറഞ്ഞു.

പ്രതി റീവയുടെ മുടിയില്‍ കുത്തിപ്പിടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായും ദൃക്‌സാക്ഷിയായ വിജയ്‌സിംഗ് ചാവഡ പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈക്ക് വേണ്ടി കളിക്കുകയാണ് ജഡേജ.

Story by
Next Story
Read More >>