റയല്‍ വിട്ടു, റൊണാള്‍ഡോ ഇനി യുവന്റസില്‍

മാഡ്രിഡ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ഇറ്റാലിയന്‍ ക്ലബായ...

റയല്‍ വിട്ടു, റൊണാള്‍ഡോ ഇനി യുവന്റസില്‍

മാഡ്രിഡ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ഇറ്റാലിയന്‍ ക്ലബായ യുവന്റസുമായി റൊണാള്‍ഡോ പുതിയ കരാര്‍ ഒപ്പിട്ടു. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 950 കോടിയിലധികം രൂപയ്ക്കാണ് കരാറാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

യുവന്റസ് ചെയര്‍മാന്‍ ആേ്രന്ദ അഗ്നെലിയുമായി ഗ്രീസില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് റൊണാള്‍ഡോ കരാര്‍ ഒപ്പിട്ടത്. റയല്‍ മാഡ്രിഡുമായുള്ള ഒന്‍പത് വര്‍ഷം നീണ്ട കരാറാണ് ഇതോടെ അവസാനിക്കുന്നത്. ക്ലബ് പ്രസിഡന്റുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് റൊണാള്‍ഡോ റയല്‍ വിടുന്നതെന്നാണ് അഭ്യൂഹം.

2009ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നുമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെത്തുന്നത്. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് ലാലീഗ കിരീടങ്ങളും രണ്ട് സ്പാനിഷ് ലീഗ് കിരീടവും ഫിഫ ക്ലബ് വേള്‍ഡ് കപ്പും ക്രിസ്റ്റ്യാനോ റയല്‍ കാലത്ത് നേടിയിട്ടുണ്ട്.

Story by
Next Story
Read More >>