കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ പൂര്‍ണ്ണതൃപ്തന്‍: ഡേവിഡ് ജെയിംസ്

കൊച്ചി: ലാലീഗ വേള്‍ഡ് ടൂര്‍ണമെന്റില്‍ രണ്ട് മത്സരങ്ങളും തോറ്റെങ്കിലും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്ന് കോച്ച് ഡേവിഡ് ജെയിംസ്....

കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ പൂര്‍ണ്ണതൃപ്തന്‍: ഡേവിഡ് ജെയിംസ്

കൊച്ചി: ലാലീഗ വേള്‍ഡ് ടൂര്‍ണമെന്റില്‍ രണ്ട് മത്സരങ്ങളും തോറ്റെങ്കിലും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്ന് കോച്ച് ഡേവിഡ് ജെയിംസ്. ആദ്യകളിയില്‍ ഓസ്ട്രേലിയന്‍ ക്ലബിനോട് നാണംകെട്ട ടീം എല്ലാ മേഖലകളിലും പിറകിലായിരുന്നു. എന്നാല്‍ ജിറോണയ്ക്കെതിരെ ടീം അഞ്ചു ഗോളിന് പരാജയപ്പെട്ടെങ്കിലും തരക്കേടില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച ടീമിനെതിരെ 43 മിനുട്ട് ഗോള്‍ വഴങ്ങാതെ കേരളാ ടീം കളിച്ചു. ലോകത്തിലെ എല്ലാ ലീഗിലെയും ടീമുകള്‍ക്കെതിരെ കളിക്കുന്നത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുമെന്നും രണ്ടു കളിയിലും ടീമിന് അഭിമാനിക്കാന്‍ ഏറെയുണ്ടെന്നും പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു.

പ്രീ സീസണിന്റെ ഭാഗമായി നടന്ന ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയന്‍ ക്ലബ് മെല്‍ബണ്‍ സിറ്റി എഫ്.സിയോട് എതിരില്ലാത്ത ആറ് ഗോളുകള്‍ക്കും സ്പാനിഷ് ക്ലബായ ജിറോണ എഫ്.സി യോട് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.

''ടീം ഉദ്ദേശിച്ചത് നടന്നു. എന്റെ കളിക്കാര്‍ നല്ല മികവോടെയും പൂര്‍ണക്ഷമതയോടെയുമാണ് തൊണ്ണൂറു മിനുട്ടും കളിച്ചത്. ഒരു പരിശീലകന് കളി ഫലത്തെക്കാള്‍ സന്തോഷം നല്‍കുക ടീം എങ്ങനെ കളിച്ചു എന്ന് നോക്കുമ്പോഴാണ്. പ്രീ സീസണ്‍ മത്സരങ്ങള്‍ ടീമിന് ആത്മവിശ്വാസം നല്‍കുന്നത് തന്നെയാണ്''ജെയിംസ് വിശദീകരിച്ചു. മലയാളി താരങ്ങളായ ജിതിന്‍ എം.എസിനെയും അഫ്ദാല്‍ വി.കെയെയും കളത്തില്‍ ഇറക്കാത്തതിനെ പറ്റി ചോദിച്ചപ്പോള്‍ താരങ്ങള്‍ക്ക് ഇനിയും പൂര്‍ണക്ഷമതയിലെത്താനുണ്ടെന്നും അതിനുള്ള ആത്മാര്‍ത്തമായ ശ്രമം അവര്‍ നടത്തുന്നുണ്ടെന്നും ജെയിസ് കൂട്ടിച്ചേര്‍ത്തു

Story by
Next Story
Read More >>