ധീരജ് സിംഗ് കളിക്കും; കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പോരാട്ടത്തിന് നാളെ തുടക്കം

കൊച്ചി: നാളെ ആരംഭിക്കുന്ന ലാലീഗ വേള്‍ഡ് ടൂര്‍ണമെന്റ് ചാമ്പ്യന്‍ഷിപ്പില്‍ മെല്‍ബണ്‍ സിറ്റിക്കെതിരെ കേരളാ ബ്ലാസ്റ്റേഴിസിനായി ഇന്ത്യന്‍ അണ്ടര്‍ 17...

ധീരജ് സിംഗ് കളിക്കും; കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പോരാട്ടത്തിന് നാളെ തുടക്കം

കൊച്ചി: നാളെ ആരംഭിക്കുന്ന ലാലീഗ വേള്‍ഡ് ടൂര്‍ണമെന്റ് ചാമ്പ്യന്‍ഷിപ്പില്‍ മെല്‍ബണ്‍ സിറ്റിക്കെതിരെ കേരളാ ബ്ലാസ്റ്റേഴിസിനായി ഇന്ത്യന്‍ അണ്ടര്‍ 17 ലോകകപ്പ് താരം ധീരജ് സിംഗ് അരങ്ങേറും. അതേസമയം താടിയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് മലയാളി മുന്നേറ്റ നിരതാരം സി.കെ വിനീതിന് ആദ്യ മത്സരം നഷ്ടമാകും.

ലാലീഗ ക്ലബ് ജിറോണ എഫ്.സിയും ആസ്‌ട്രേലിയന്‍ ലീഗില്‍ നിന്നുള്ള മെല്‍ബണ്‍ സിറ്റി എഫ്.സിയുമാണ് ലാലീഗ വേള്‍ഡ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. ഐ.എസ്.എല്‍ അഞ്ചാം സീസണിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ടൂര്‍ണമെന്റ്. നാളെ വൈകീട്ട് ഏഴ് മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തിലാണ് മത്സരം.

ടൂര്‍ണമെന്റിലെ എതിരാളികള്‍ ശക്തരാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു. ജിറോണ എഫ്.സിയുമായി ജൂലൈ 28നാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. 27ാം തീയ്യതി ജിറോണയും മെല്‍ബണ്‍ സിറ്റിയും ഏറ്റുമുട്ടും

Story by
Read More >>