ധോണിയുടെ ഈ ആവശ്യം കേട്ടാല്‍ ഞെട്ടും; പ്രകടനം കണ്ടാല്‍ ന്യായമാണെന്ന് പറയും

Published On: 2018-04-07 06:30:00.0
ധോണിയുടെ ഈ ആവശ്യം കേട്ടാല്‍ ഞെട്ടും; പ്രകടനം കണ്ടാല്‍ ന്യായമാണെന്ന് പറയും

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ സൂപ്പര്കിംഗ്‌സ് ഐപിഎല്ലില്‍ കളിക്കാനെത്തുന്നത്. അരങ്ങേറ്റം മോശമാക്കിയില്ല. ഗംഭീര വിജയമാണ് കൊല്‍ക്കത്തക്കെതിരെ നേടിയത്. ക്യാപ്റ്റന്‍ എംഎസ് ധോണി അതീവ സന്തോഷത്തിലാണ്.

വളരെ സന്തോഷം, രണ്ട് വര്‍ഷത്തിന് ശേഷം മടങ്ങിയെത്താന്‍ സാധിച്ചതിലും വിജയിക്കാന്‍ കഴിഞ്ഞതിലും എന്ന് ക്യാപ്റ്റന്‍ പ്രതികരിച്ചു. മത്സരശേഷം ധോണി തമാശയായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സ്‌റ്റേഡിയത്തിന് പുറത്തേക്ക് പോകുന്ന പന്തുകള്‍ക്ക് ആറ് റണ്‍സ് തന്നാല്‍ പോര എന്നതായിരുന്നു ആ തമാശ. ധോണി പറയുന്നതില്‍ കാര്യമുണ്ട്. ചെന്നൈ 14 സിക്‌സറുകളാണ് ആകെ നേടിയത്. അതില്‍ തന്നെ ഭൂരിഭാഗവും സ്‌റ്റേഡിയത്തിന് പുറത്തേക്ക് പോയി. ഇതിന്റെ പശ്ചാത്തലത്തിലാണ് ധോണി പുതിയ ആവശ്യം ഉന്നയിച്ചത്.

Top Stories
Share it
Top