വേ​ൾ​ഡ്​ ച​ല​ഞ്ച്​ ക​പ്പി​ൽ സ്വർണം നേടിയ ​ദീ​പ ക​ർ​മാ​ക​ർ തിരിച്ചെത്തി

ന്യൂഡൽഹി: ജിം​നാ​സ്​​റ്റി​ക്​​സ്​ വേ​ൾ​ഡ്​ ച​ല​ഞ്ച്​ ക​പ്പി​ൽ സ്വർണം നേടിയ ഒ​ളി​മ്പ്യ​ൻ ജിം​നാ​സ്​​റ്റ്​ ദീ​പ ക​ർ​മാ​ക​ർ തിരിച്ചെത്തി. പരിശീലകന്‍റെയും...

വേ​ൾ​ഡ്​ ച​ല​ഞ്ച്​ ക​പ്പി​ൽ സ്വർണം നേടിയ ​ദീ​പ ക​ർ​മാ​ക​ർ തിരിച്ചെത്തി

ന്യൂഡൽഹി: ജിം​നാ​സ്​​റ്റി​ക്​​സ്​ വേ​ൾ​ഡ്​ ച​ല​ഞ്ച്​ ക​പ്പി​ൽ സ്വർണം നേടിയ ഒ​ളി​മ്പ്യ​ൻ ജിം​നാ​സ്​​റ്റ്​ ദീ​പ ക​ർ​മാ​ക​ർ തിരിച്ചെത്തി. പരിശീലകന്‍റെയും സ്പോർട്സ് അതോറിറ്റിയുടെയും പിന്തുണയാണ് മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിച്ചതെന്ന് ദീ​പ ക​ർ​മാ​ക​ർ മാധ്യമങ്ങളോട് പറഞ്ഞു.

തു​ർ​ക്കി​യി​ലെ മെ​ർ​സി​നി​ൽ ന​ട​ന്ന ജിം​നാ​സ്​​റ്റി​ക്​​സ്​ വേ​ൾ​ഡ്​ ച​ല​ഞ്ച്​ ക​പ്പി​ൽ വോ​ൾ​ട്ട്​ വി​ഭാ​ഗ​ത്തി​ലാണ് ദീ​പ ക​ർ​മാ​ക​ർ സ്വർണം നേടിയത്. 14.150 പോ​യ​ൻ​റ്​ നേടിയായിരുന്നു ദീ​പ​യു​ടെ സ്വ​ർ​ണ​നേ​ട്ടം. ലോക ചാലഞ്ച് കപ്പിലെ ദീപയുടെ ആദ്യ സ്വർണമാണിത്.

പരിക്കിനെ തുടർന്ന് രണ്ടു വർഷം മത്സര രംഗത്ത് നിന്ന് വിട്ടുനിന്നിരുന്ന ശേഷമായിരുന്നു ദീപയുടെ ​ഗംഭീര തിരിച്ചുവരവ്. യോഗ്യതാ റൗണ്ടിൽ 13.400 പോയിന്‍റായിരുന്നു ദീപയുടെ നേട്ടം. 2016 റിയോ ഒളിമ്പിക്സിൽ ദീപ നാലാം സ്ഥാനത്ത് എത്തിയിരുന്നു.

Story by
Next Story
Read More >>