റഷ്യന്‍ ലോകകപ്പില്‍ കളിച്ച താരം ഇന്ത്യന്‍ ക്ലബിലേക്ക്

വെബ് ഡെസ്‌ക് : റഷ്യന്‍ ലോകകപ്പില്‍ കോസ്റ്ററിക്കയ്ക്ക് വേണ്ടി കളിച്ച് പ്രതിരോധ താരം ജോണി അകോസ്റ്റയുമായി ഇന്ത്യന്‍ ക്ലബ് ഈസ്റ്റ് ബംഗാള്‍ കരാറൊപ്പിട്ടു....

റഷ്യന്‍ ലോകകപ്പില്‍ കളിച്ച താരം ഇന്ത്യന്‍ ക്ലബിലേക്ക്

വെബ് ഡെസ്‌ക് : റഷ്യന്‍ ലോകകപ്പില്‍ കോസ്റ്ററിക്കയ്ക്ക് വേണ്ടി കളിച്ച് പ്രതിരോധ താരം ജോണി അകോസ്റ്റയുമായി ഇന്ത്യന്‍ ക്ലബ് ഈസ്റ്റ് ബംഗാള്‍ കരാറൊപ്പിട്ടു. റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ കോസ്റ്ററിക്കയ്ക്ക് വേണ്ടി മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും അകോസ്റ്റ കളിച്ചിട്ടുണ്ട്. പുതിയ സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ അടുത്ത സീസണൊരുങ്ങുന്ന ഈസ്റ്റ് ബംഗാളിന്റെ മികച്ച കരാറാണിത്. അകോസ്റ്റയുടെ കളി പരിചയം സീസണില്‍ മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് ക്ലബിന്റെ പ്രതീക്ഷ.

''പുതിയ ക്ലബിനായി പരമാവധി ചെയ്യും. ഇന്ത്യന്‍ താരങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കാനും ക്ലബിനെ വിജയത്തിലെത്തിക്കാനും ശ്രമിക്കും'', അകോസ്റ്റ പറഞ്ഞു.

ലോകകപ്പില്‍ ബ്രസീലുമായുള്ള മത്സരത്തിനിടെ

34കാരനായ അകോസ്റ്റ കോസ്റ്ററിക്കയ്ക്കായി 69 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. മൂന്ന് ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി എട്ട് ക്ലിയറന്‍സ് താരം നടത്തിയിട്ടുണ്ട്.

Story by
Next Story
Read More >>