ഒന്നാം ടെസ്റ്റിൻെറ ആദ്യ ദിനം: ഇം​ഗ്ലണ്ടിനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ

ബ​ർ​മി​ങ്​​ഹാം: ഇന്ത്യക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ട് തകര്‍ച്ചയിലേക്ക്. നാ​യ​ക​ൻ ജോ ​റൂ​ട്ടി​​​​ൻെറ​യും (156...

ഒന്നാം ടെസ്റ്റിൻെറ ആദ്യ ദിനം: ഇം​ഗ്ലണ്ടിനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ

ബ​ർ​മി​ങ്​​ഹാം: ഇന്ത്യക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ട് തകര്‍ച്ചയിലേക്ക്. നാ​യ​ക​ൻ ജോ ​റൂ​ട്ടി​​​​ൻെറ​യും (156 പ​ന്തി​ൽ 80 റ​ൺ​സ്), കൂ​റ്റ​ന​ടി​ക്കാ​ര​ൻ ജോ​ണി ബെ​യ​ർ​സ്​​റ്റോ​വി​​​​ൻെറ​യും (88 പ​ന്തി​ൽ 70) അ​ർ​ധ​സെ​ഞ്ച്വ​റി പ്ര​ക​ട​ന​ത്തി​ൽ കൂ​റ്റ​ൻ സ്​​കോ​റി​ലേ​ക്ക്​ കു​തി​ച്ച ഇം​ഗ്ല​ണ്ടിനെ ഷ​മി​യും അ​ശ്വി​നും ചേ​ർ​ന്ന്​ വരുതിയിലാക്കുകയായിരുന്നു.

മത്സരത്തിലെ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ആതിഥേയര്‍ 88 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യക്കായി അശ്വിന്‍ നാലും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഉമേഷ് യാദവിനും ഇഷാന്ത് ശര്‍മ്മയും ഓരോ വിക്കറ്റുകള്‍ ലഭിച്ചു.

അലസ്റ്റര്‍ കുക്ക് (13), ജെന്നിങ്‌സ് (42), ജോ റൂട്ട് (80), ഡേവിഡ് മലന്‍ (8), ജോണി ബെയര്‍സ്‌റ്റോവ് (70), ബെന്‍ സ്‌റ്റോക്‌സ് (21), ജോസ് ബട്ട്‌ലര്‍ (0), ആദില്‍ റഷീദ് (13), സ്റ്റുവർട്ട് ബോർഡ് (1) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍.

സ്​​കോ​ർ​ബോ​ർ​ഡ്​

ഇം​ഗ്ല​ണ്ട്​: അ​ല​സ്​​റ്റ​യ​ർ കു​ക്ക്​ ബി ​അ​ശ്വി​ൻ 13, ജെ​ന്നി​ങ്​​സ്​ ബി ​ഷ​മി 42, റൂ​ട്ട്​ റ​ണ്ണൗ​ട്ട്​ 80, മ​ലാ​ൻ എ​ൽ.​ബി.​ഡ​ബ്ല്യു ബി ​ഷ​മി 8, ബെ​യ​ർ​സ്​​റ്റോ ബി ​ഉ​മേ​ഷ്​ യാ​ദ​വ്​ 70, ബെ​ൻ സ്​​റ്റോ​ക്​​സ്​ 20, ജോ​സ്​ ബ​ട്​​ല​ർ എ​ൽ.​ബി.​ഡ​ബ്ല്യു ബി ​അ​ശ്വി​ൻ 0, സാം ​കു​റാ​ൻ നോ​ട്ടൗ​ട്ട്​ 24, ആദിൽ റാഷിദ്​ 13, സ്​റ്റുവർട്ട്​ ബ്രോഡ്​ 1 ആ​കെ ഒമ്പതി​ന്​ 285.

വി​ക്ക​റ്റ്​ വീ​ഴ്​​ച: 1-26, 2-98, 3-112, 4-216, 5-223, 6-224, 7-243, 8-278, 9- 283. ബൗ​ളി​ങ്​​: അ​ശ്വി​ൻ 25-7-60-4, മു​ഹ​മ്മ​ദ്​ ഷ​മി 19-2-64-2

Story by
Next Story
Read More >>