ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍, സ്വീഡന്‍ എതിരാളി

മോസ്‌കോ: അവസാന എട്ടിലേക്ക് എട്ടാമത്തെ ടീമായി ഇംഗ്ലണ്ടും എത്തി. വീണത് കൊളംബിയ. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായ മത്സരം പെനാല്‍ട്ടിയിലൂടെയാണ്...

ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍, സ്വീഡന്‍ എതിരാളി

മോസ്‌കോ: അവസാന എട്ടിലേക്ക് എട്ടാമത്തെ ടീമായി ഇംഗ്ലണ്ടും എത്തി. വീണത് കൊളംബിയ. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായ മത്സരം പെനാല്‍ട്ടിയിലൂടെയാണ് വിധിയെഴുതിയത്. സ്വീഡനാണ് ക്വാര്‍ട്ടറിലെ എതിരാളി.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-3 നാണ് ഇംഗ്ലണ്ടിന്റെ വിജയം. കൊളംബിയയുടെ രണ്ട് ഷോട്ടുകള്‍ നഷ്ടപ്പെട്ടപ്പോള്‍ നാലെണ്ണം അടിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ഉറിബേയുടെ ഷോട്ട് ബാറിലിടിക്കുകയും കാര്‍ലോസ് ബാക്കയുടെ ഷോട്ട് ഇംഗ്ലീഷ് ഗോളി തടയുകയുമായിരുന്നു. ഇംഗ്ലണ്ടിന്റെ ഹെന്‍ഡേഴ്‌സന്റെ ഷോട്ട് കൊളംബിയയുടെ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി.

നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയിലായിരുന്നു. 57ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനെ മത്സരത്തില്‍ മുന്നിലെത്തിച്ചത്. ഇതോടെ ഹാരി കെയ്‌ന് ലോകകപ്പില്‍ ആറ് ഗോളായി. ഇഞ്ചുറി ടൈമിലാണ് കൊളംബിയ സമനില പിടിച്ചത്. കോര്‍ണറില്‍ നിന്നും വന്ന പന്ത് യെറി മിന ഹെഡ്ഡറിലൂടെ പോസ്റ്റിലെത്തിക്കുകയായിരുന്നു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.


Story by
Next Story
Read More >>