വംശീയാധിക്ഷേപം: റഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് പിഴ

Published On: 2018-05-09 10:45:00.0
വംശീയാധിക്ഷേപം: റഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് പിഴ

മോസ്‌കോ: റഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് ഇരുപത് ലക്ഷം രൂപ പിഴ വിധിച്ച് ഫിഫ. മാര്‍ച്ചില്‍ ഫ്രാന്‍സ്-റഷ്യ സഹൃദ മത്സരത്തില്‍ സെന്റ് പിറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ ഫ്രഞ്ച് താരങ്ങളെ വംശീയപരമായി അധിഷേപിക്കുന്ന ചാറ്റ് ആരാധകര്‍ പാടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ ഫിഫ നടപടിയെടുത്തത്.

ഫ്രാന്‍സിന്റെ പോള്‍ പോഗ്ബ അടങ്ങുന്ന കറുത്ത താരങ്ങളെ ലക്ഷ്യം വച്ച് കുരങ്ങുകളോട് താരതമ്യം ചെയ്യുന്ന ചാറ്റാണ് റഷ്യന്‍ ആരാധകര്‍ മൈതാനത്ത് മുഴക്കിയത്. മത്സരത്തില്‍ റഷ്യ 3-1 ന് വിജയിച്ചിരുന്നു. ഫിഫ അച്ചടക്ക കമ്മിറ്റി സംഭവം ഗുരുതരമാണെന്നും കുറച്ച് പേര്‍ മാത്രമാണ് ഇതില്‍ പങ്കാളികളായെന്നും വ്യക്തമാക്കി. ഘാന ജഡ്ജ് ആനിന്‍ യെബോഹ തലവനായ കമ്മിറ്റി കളിയുടെ ദൃശ്യം പരിശോധിച്ച് കൂടുതല്‍ നടപടി കൈക്കൊള്ളണ്ണമെന്നും പറഞ്ഞു.

സെന്റ് പിറ്റേഴ്സബര്‍ഗ് ഏഴ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്നുണ്ട്. ഒരു സെമിഫൈനലും റഷ്യ-ഈജിപ്ത് ഗ്രൂപ്പ് മത്സരവും ഇതില്‍പ്പെടും.

Top Stories
Share it
Top