അച്ചടക്കം കുറവ്, വടിയെടുത്ത് ഫിഫ

മോസ്‌കോ: ലോകകപ്പിന് റഷ്യയില്‍ പന്തുരുണ്ട് പതിനെട്ടു ദിവസം പിന്നിടുമ്പോള്‍ ടീമുകളെ നല്ല പാഠം പഠിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി ഫിഫ. റഷ്യയില്‍ വികൃതി...

അച്ചടക്കം കുറവ്, വടിയെടുത്ത് ഫിഫ

മോസ്‌കോ: ലോകകപ്പിന് റഷ്യയില്‍ പന്തുരുണ്ട് പതിനെട്ടു ദിവസം പിന്നിടുമ്പോള്‍ ടീമുകളെ നല്ല പാഠം പഠിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി ഫിഫ. റഷ്യയില്‍ വികൃതി കാണിച്ച ആരാധകക്കൂട്ടങ്ങളുടെ എല്ലാ അസോസിയേഷനുകള്‍ക്കും ലക്ഷങ്ങളുടെ പിഴയാണ് ഫിഫ ഇതേവരേ ചുമത്തിയിട്ടുള്ളത്. ലോകകപ്പ് ആരംഭിക്കുന്നതിനു മുന്‍പേ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് എല്ലാ അസോസിയേഷനുകളെയും ഫിഫ അറിയിച്ചിരുന്നു.

ഏറ്റവുമൊടുവില്‍ ആതിഥേയരായ റഷ്യയ്ക്ക് തന്നെയാണ് ഫിഫ പിഴ വിധിച്ചത്. യുറഗ്വായിക്കെതിരായ മത്സരത്തിലെ തോല്‍വിക്കു ശേഷം വംശീയത പടര്‍ത്തുന്ന ബാനര്‍ റഷ്യന്‍ ആരാധകര്‍ ഉയര്‍ത്തിയതിന് ഏഴു ലക്ഷം രൂപയാണ് ഫിഫ പിഴ ചുമത്തിയത്. ബ്രസീലിനെതിരായ മത്സരത്തില്‍ രാഷ്ട്രീയം പറയുന്ന ബാനര്‍ ആരാധകര്‍ ഉയര്‍ത്തിയതിന് സെര്‍ബിയയ്ക്ക് പതിമൂന്ന് ലക്ഷമാണ് പിഴ. മുന്‍ കളിയിലും സമാന വിഷയത്തില്‍ സെര്‍ബിയയ്ക്ക് പിഴ ഈടാക്കിയിരുന്നു. സ്വീഡനെതിരായ തോല്‍വിക്കുശേഷം മെക്സിക്കന്‍ ആരാധകര്‍ സ്വീഡിഷ് ആരാധകര്‍ക്കു നേരേ കുപ്പികള്‍ വലിച്ചെറിഞ്ഞതിന് മെക്സിക്കോയ്ക്ക് പത്തു ലക്ഷം രൂപയാണ് ഫിഫ പിഴ വിധിച്ചത്. സ്പെയിനിനെതിരായ മത്സരത്തില്‍ വിവിധ കുറ്റങ്ങളില്‍ നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയാണ് മൊറോക്കോയ്ക്ക് ഫിഫ ചുമത്തിയത്.

സ്വിറ്റ്സര്‍ലാന്‍ഡിന്റെ ഷാക്കയ്ക്കും ഷാക്കിരിക്കും വിവാദ ഗോളാഘോഷം നടത്തിയതിന് പിഴ അടയ്ക്കേണ്ടി വന്നിരുന്നു. ക്രൊയേഷ്യയ്ക്കെതിരായ തോല്‍വിയേ തുടര്‍ന്ന് അര്‍ജന്റീനിയന്‍ ആരാധകര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് അര്‍ജന്റീനയ്ക്കും പിഴ നല്‍കേണ്ടി വന്നു.

Story by
Next Story
Read More >>