പോരാട്ടം അവസാന പതിനാറിലെത്തുമ്പോള്‍

മോസ്‌കോ: ജൂണ്‍ പതിനാലിന് ലുഷ്നിക്കി സ്റ്റേഡിയത്തില്‍ വിസില്‍ മുഴങ്ങിയ ഫിഫ ലോകകപ്പ് രണ്ടാം ഘട്ടത്തിലേക്ക്. ഗ്രൂപ്പ് റൗണ്ടിലെ മുപ്പത്തിരണ്ട് ടീമുകളില്‍...

പോരാട്ടം അവസാന പതിനാറിലെത്തുമ്പോള്‍

മോസ്‌കോ: ജൂണ്‍ പതിനാലിന് ലുഷ്നിക്കി സ്റ്റേഡിയത്തില്‍ വിസില്‍ മുഴങ്ങിയ ഫിഫ ലോകകപ്പ് രണ്ടാം ഘട്ടത്തിലേക്ക്. ഗ്രൂപ്പ് റൗണ്ടിലെ മുപ്പത്തിരണ്ട് ടീമുകളില്‍ നിന്ന് പതിനാറായി ചുരുങ്ങി അവസാന എട്ടിലെത്താനുള്ള പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് നാളെ സോച്ചിയിലെ ഫിഷ്ത് സ്റ്റേഡിയത്തില്‍ കിക്കോഫ്. ജര്‍മ്മനിയൊഴികേ ശക്തരായ ടീമുകളെല്ലാം തന്നെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിടം പിടിച്ചിട്ടുണ്ട്. ഏവരും കാത്തിരിക്കുന്ന, കാല്‍പ്പന്ത് ആരാധകെര ത്രസിപ്പിക്കുന്ന ആവേശ പോരാട്ടങ്ങള്‍ക്ക് പ്രീക്വാര്‍ട്ടര്‍ വേദിയാവും. ഗ്രൂപ്പ് സി ചാമ്പ്യന്മാരായ ഫ്രാന്‍സും ഡി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയുമായാണ് ആദ്യ കളി.

യൂറേപ്യന്‍ ടീമുകള്‍ക്കാണ് റഷ്യയില്‍ മേധാവിത്വം. പത്ത് യൂറോപ്യന്‍ ടീമുകളാണ് അവസാന പതിനാറില്‍ ഇടം പിടച്ചിട്ടുള്ളത്. അഞ്ച് ലാറ്റിനമേരിക്കന്‍ ടീമുകളും ഏഷ്യയുടെ പ്രതിനിതികളായി ജപ്പാനും ഇടം പിടിച്ചപ്പോള്‍ ആഫ്രിക്കയില്‍ നിന്നുള്ള അഞ്ചു രാജ്യങ്ങള്‍ക്കും പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാനായില്ല. അവസാന ദിനം ഗ്രൂപ്പ് എച്ചില്‍ യോഗ്യത നേടുമെന്നുറപ്പിച്ച സെനഗല്‍ ഫെയര്‍ പ്ലേ പോയിന്റില്‍ ജപ്പാന് പിറകേ മൂന്നാമതായതോടേ ആ പ്രതീക്ഷയും അസ്തമിച്ചു. ഏവരും പ്രതീക്ഷിച്ച ലൈനപ്പ് തന്നെയാണ് റഷ്യയിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എയില്‍ ഉറുഗ്വേ, റഷ്യ, ഗ്രൂപ്പ് ബി യില്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍, സിയില്‍ ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഡി യില്‍ ക്രൊയേഷ്യയും ഇ യില്‍ ബ്രസീലും സ്വിസ്സും, എഫില്‍ സ്വീഡനും മെക്സിക്കോയും, ജി യില്‍ ബെല്‍ജിയവും ഇംഗ്ലണ്ടും, എച്ചി ല്‍ കൊളംബിയയും ജപ്പാനും. ഇങ്ങനെയാണ് പ്രീക്വാര്‍ട്ടര്‍ കളിക്കുന്ന ടീമുകള്‍.

ഗ്രൂപ്പ് ഘട്ടങ്ങളില്‍ ആദ്യ കളികളില്‍ വമ്പന്‍ ടീമുകള്‍ക്ക് അടിതെറ്റിയെങ്കിലും ജര്‍മ്മനിയൊഴികേ മറ്റേല്ലാവരും ഇതിനെ അതിജീവിച്ചു. ഗ്രൂപ്പ് എഫില്‍ മെക്സിക്കോയോടും ദക്ഷിണ കൊറിയയോടും നിലവിലെ ലോകചാമ്പ്യന്മാര്‍ പരാജയപ്പെട്ടു. ആദ്യമായാണ് ജര്‍മനി ലോകകപ്പ ഗ്രൂപ്പ് റൗണ്ടില്‍ പുറത്താവുന്നത്. ഗ്രൂപ്പ് ഡിയില്‍ ജേതാക്കളായി പ്രീക്വാര്‍ട്ടറിന് യോഗ്യത നേടുമെന്ന് കരുതിയ അര്‍ജന്റീന അവസാന ഐസ്ലാന്‍ഡിനോട് സമനില വഴങ്ങുകയും ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍ക്കുകയും ചെയ്താണ് പ്രീക്വാര്‍ട്ടറില്‍ മുന്‍ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടുന്നത്. ആദ്യ കളിയില്‍ സ്വിറ്റ്സര്‍ലാന്‍ഡിനോട് സമനിവ വഴങ്ങിയ ബ്രസീല്‍ പിന്നീടുള്ള രണ്ടു കളികളും ജയിച്ച് മെക്സിക്കോയേ നേരിടും. സ്പെയിന്‍, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ മിക്ക ടീമുകള്‍ക്കും അവസാന മത്സരം വരേ കാത്തിരിക്കേണ്ടി വന്നു പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാന്‍.

ബെല്‍ജിയം, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഉറുഗ്വേ, ക്രൊയേഷ്യ എന്നീ ടീമുകളാണ് റഷ്യയില്‍ ഇതുവരേ മികച്ച പ്രകടനം പുറത്തെടുത്ത് അനായാസം മുന്നേറിയത്. സൂപ്പര്‍താരങ്ങള്‍ താരതമ്യേനേ കുറവായ മെക്സിക്കോയുടെയും ക്രൊയേഷ്യയുടെയും പ്രകടനം എടുത്തു പറയേണ്ടതാണ്. കളത്തില്‍ മികച്ച പോരാട്ടം നടത്തി ആരാധകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച് അഭിമാനപൂര്‍വ്വം മടങ്ങിയ മൊറോക്കോ, ഇറാന്‍, സെനഗല്‍, പെറു എന്നീ ടീമുകളെയും റഷ്യയില്‍ കണ്ടു. ഇനിയുള്ള കളികളില്‍ സമനിലയില്ല, ഫലമുള്ള കളികള്‍ ജയവും തോല്‍വിയും സമ്മാനിക്കുമ്പോള്‍ റഷ്യ കാത്തുവച്ചിരിക്കുന്ന വിസ്മയങ്ങള്‍ എന്തൊക്കെയെന്ന് കണ്ടറിയാം.

Story by
Next Story
Read More >>