കൊറിയക്ക് മേൽ സ്വീഡിഷ് ആധിപത്യം 

മോസ്‌ക്കോ: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പിലെത്തിയ സ്വീഡന്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. ഗ്രൂപ്പ് എഫിലെ രണ്ടാമത്തെ...

കൊറിയക്ക് മേൽ സ്വീഡിഷ് ആധിപത്യം 

മോസ്‌ക്കോ: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പിലെത്തിയ സ്വീഡന്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. ഗ്രൂപ്പ് എഫിലെ രണ്ടാമത്തെ മത്സരത്തില്‍ 65–ാം മിനിറ്റിൽ ക്യാപ്റ്റന്‍ ആൻഡ്രിയാസ് ഗ്രാൻക്വിസ്റ്റാണ് പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ടീമിന് വിജയം സമ്മാനിച്ചത്. ദക്ഷിണ കൊറിയയുടെ കി മിന്‍ വൂ ബോക്‌സില്‍ വിക്ടര്‍ ക്ലാസണില്‍ നടത്തില്‍ കടുത്ത ടാക്ലിങ്ങാണ് പെനാല്‍റ്റിക്ക് വഴിവച്ചത്. മത്സരത്തില്‍ ഉടനീളം സ്വീഡന് തന്നെയായിരുന്നു മേല്‍ക്കൈ. ഇതോടെ ജർമനി ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിൽ സ്വീഡന് മൂന്ന് പോയിന്റ് സ്വന്തമായി.

കൊറിയയുടെ കളി തീര്‍ത്തും നിരാശാജനകമായിരുന്നു. അവരുടെ ചിലനീക്കങ്ങൾ ഗോള്‍മുഖത്ത് എത്തിയെങ്കിലും ലക്ഷ്യം ഭേദിക്കാന്‍ അവർക്കായില്ല. അതിവേഗത്തിലുളള പ്രത്യാക്രമണങ്ങളുമായി കളത്തിലിറങ്ങിയ കൊറിയയെ പിടിച്ചുകെട്ടാന്‍ സ്വീഡന്‍ പ്രതിരോധനിരക്കായതും വിജയത്തിന് ഹേതുവായി.

Read More >>