മെർട്ടെൻസിന്റെ മികവിൽ ലീഡ് നേടി ബെൽജിയം (1-0)

Published On: 2018-06-18 16:30:00.0
മെർട്ടെൻസിന്റെ മികവിൽ ലീഡ് നേടി ബെൽജിയം (1-0)

സോച്ചി: കാത്തിരിപ്പിനൊടുവിൽ ചെങ്കടൽ ഇരമ്പി. ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ ബെൽജിയം കന്നി ലോകകപ്പ് കളിക്കുന്ന പാനമയ്ക്കെതിരേ ലീഡ് നേടി. ഒന്നാം പകുതിക്ക് ശേഷമാണ് ബെൽജിയം മുന്നിലെത്തിയത്. 47ാം മിനിറ്റിൽ മെർട്ടെൻസാണ് തന്ത്രപരമായ ഒരു ഗോളിലൂടെ ബെൽജിയത്തെ മുന്നിലെത്തിച്ചത്. ബോക്സിന് പുറത്ത് നിന്നുള്ള അതു​ഗ്രൻ ഷോട്ടിലൂടെ പനാമയുടെ ഇടനെഞ്ച് കീറിയാണ് ബെൽജിയം ​ഗോൾ രുചിച്ചത്. അത്രകണ്ട് കിറുകൃത്യമായിരുന്നു മെർട്ടെൻസിന്റെ വലത് കാലിൽ നിന്നുള്ള ഷോട്ട്.

Top Stories
Share it
Top