ബ്രസീലും പുറത്ത്; കപ്പടിക്കുക ഇനി യൂറോപ്യൻ ടീം

കസാന്‍: അർജന്റീനയ്ക്ക് പിറകെ ബ്രസീലും ലോകകപ്പിൽ നിന്നും പുറത്തായി. ബെൽജിയത്തോട് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് നെയ്മറിന്റെ മഞ്ഞ പട്ടാളം തോറ്റത്....

ബ്രസീലും പുറത്ത്; കപ്പടിക്കുക ഇനി യൂറോപ്യൻ ടീം

കസാന്‍: അർജന്റീനയ്ക്ക് പിറകെ ബ്രസീലും ലോകകപ്പിൽ നിന്നും പുറത്തായി. ബെൽജിയത്തോട് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് നെയ്മറിന്റെ മഞ്ഞ പട്ടാളം തോറ്റത്. ഇതോടെ ലോകകപ്പിൽ നിന്ന് എല്ലാ ലാറ്റിന്‍ അമേരിക്കന്‍ ടീമുകളും പുറത്തായി. ലോകകപ്പ് ഇനി ഉയര്‍ത്തുക യൂറോപ്യന്‍ ടീം ആയിരിക്കും എന്ന് ഉറപ്പായി.

പതിമൂന്നാം മിനിറ്റിൽ ഫെർണാൻഡിന്യോയുട സെൽഫ് ഗോളിലാണ് ബെൽജിയം ലീഡ് നേടിയത്. മുപ്പത്തിയൊന്നാം മിനിറ്റിൽ ഡി ബ്രൂയിൻ ലീഡുയർത്തി. ഇതോടെ, ബെൽജിയത്തിന് ഫിഫ ലോകകപ്പിൽ രണ്ടാമതും സെമിയിലെത്താനായി. ചുവന്ന ചെകുത്താൻമാർ 1986 ലാണ് അവസാനമായി സെമി കളിച്ചത്. 32 കൊല്ലത്തിനുശേഷമാണ് തിരിച്ചുവരവ്.

കളിയിലുടനീളം ബ്രസീൽ മികച്ച ആക്രമണങ്ങൾ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. നിർഭാ​ഗ്യം ടീമിനെ നിരന്തരം വേട്ടയാടി. പലഷോട്ടുകളും രക്ഷപ്പെടുത്തി ബെൽജിയത്തിന്റെ ​ഗോളി തിബോട്ട് കുർട്ടോ ടീമിന്റെ സെമി പ്രവേശനം അനായാസമാക്കി. സെമി ഫൈനലില്‍ ഫ്രാന്‍സിനെ ആണ് ബെല്‍ജിയം നേരിടുക.

Story by
Next Story
Read More >>