തിരിച്ചടിച്ച് ചുകന്ന ചെകുത്താന്മാർ; ജപ്പാൻ പുറത്ത്, ബെ​ൽ​ജി​യം ക്വാർട്ടറിൽ

റോസ്തോവ്: ലോകകപ്പ് പ്രീക്വാർട്ടറിൽ ജ​പ്പാ​നെ തകർത്ത് ബെ​ൽ​ജി​യം ക്വാർട്ടറിൽ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബൽജിയത്തിന്റെ വിജയം. രണ്ട് ഗോളുകൾക്ക്...

തിരിച്ചടിച്ച് ചുകന്ന ചെകുത്താന്മാർ; ജപ്പാൻ പുറത്ത്, ബെ​ൽ​ജി​യം ക്വാർട്ടറിൽ

റോസ്തോവ്: ലോകകപ്പ് പ്രീക്വാർട്ടറിൽ ജ​പ്പാ​നെ തകർത്ത് ബെ​ൽ​ജി​യം ക്വാർട്ടറിൽ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബൽജിയത്തിന്റെ വിജയം. രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമാണ് ജപ്പാൻ ബെൽജിയത്തിന് മുന്നിൽ കീഴടങ്ങിയത്. ജപ്പാൻ കളിക്കാരുടെ ഉയരക്കുറവിനെ മുതലെടുത്ത് ഹെഡറിലൂടെയായിരുന്നു ബെൽജിയത്തിൻെറ സമനില ​ഗോളുകൾ.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 48ാം മിനിറ്റിൽ ജെൻകി ഹരാഗൂചിയാണ് ആദ്യം ബെൽജിയം വല കുലുക്കിയത്. രണ്ടുമിനിറ്റിനിടെ തകാഷി ഇനുയി ജപ്പാൻറെ ലീഡുയർത്തി. തുടർന്ന് ഉണർന്ന് കളിച്ച ബെൽജിയത്തിൻെറ ​ഗോൾ ശ്രമങ്ങൾ ലക്ഷ്യം കണ്ടത് 69ാം മിനിറ്റിലായിരുന്നു. യാൻ വെർ​ട്ടോൻഗൻെറ ഹെഡറിലൂടെയായിരുന്നു ബെൽജിയത്തിൻെറ ആദ്യ ​ഗോൾ. 74ാം മിനിറ്റിൽ മൗറെയ്​ൻ ഫെല്ലീനിയാണ് ഹെഡറിലൂടെ തന്നെ സ്കോർ സമനിലയിലാക്കിയത്.

സമനില പിടിച്ചതിന് ശേഷവും ബെല്‍ജിയത്തിന് നിരവധി സുവര്‍ാവസരങ്ങൾ ലഭിച്ചെങ്കിലും ഗോള്‍ കീപ്പര്‍ എയ്ജി കവാഷിമയുടെ തകർപ്പൻ പ്രകടനം ജപ്പാന് തുണയായി. ചാഡ്‌ലിയുടേയും ലൂക്കാക്കുവിന്റെയും ഹെഡറുകള്‍ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കവാഷിമ തടഞ്ഞിട്ടത്. എന്നാല്‍ മത്സരം തീരാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ബെല്‍ജിയം നടത്തിയ മിന്നാലാക്രമണം തടയാന്‍ കവാഷിമക്കും കഴിഞ്ഞില്ല. 94ാം മിനിറ്റിൽ നാസർ ചഡ്​ലിയുടെ ഷോട്ട് കവാഷിമയെ കീഴടക്കുകയായിരുന്നു.

1970 നുശേഷം ആദ്യമായാണ് ഒരു ടീം നോക്കൗട്ട് റൗണ്ടിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം തിരിച്ചുവരുന്നത്. ക്വാർട്ടർഫൈനലിൽ ബ്രസീലാണ് ബെൽജിയത്തിൻെറ എതിരാളികൾ.

Story by
Next Story
Read More >>