2022- ലെ ഖത്തര്‍ ലോകകപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു

വെബ്ഡസ്‌ക്: അറബ് രാജ്യമായ ഖത്തര്‍ വേദിയാകുന്ന 2022ലെ ലോകകപ്പിന്റെ തിയ്യതി ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോ പ്രഖ്യാപിച്ചു. 2022 നവംബര്‍ 21 മുതല്‍...

2022- ലെ  ഖത്തര്‍ ലോകകപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു

വെബ്ഡസ്‌ക്: അറബ് രാജ്യമായ ഖത്തര്‍ വേദിയാകുന്ന 2022ലെ ലോകകപ്പിന്റെ തിയ്യതി ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോ പ്രഖ്യാപിച്ചു. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്‌. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഫിഫ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ശൈത്യകാലത്താണ് ഖത്തറില്‍ ലോകകപ്പ് നടക്കുന്നത്, അതുകൊണ്ട്തന്നെ ചരിത്രത്തിലെ ആദ്യത്തെ ശൈത്യകാലത്തെ ഫുട്‌ബോള്‍ ലോകകപ്പ് ആയിരിക്കും ഖത്തറിലേത്. 2022ലെ വോള്‍ഡ്കപ്പില്‍ 32 ടീമുകളെ ഷെഡ്യുള്‍ ചെയ്യാനാണ് ഫിഫയുടെ തീരുമാനം. എന്നാല്‍ ചിലപ്പോള്‍ അത് 48 ആകാനും സാധ്യതയുണ്ട്.

Story by
Next Story
Read More >>