മഞ്ഞപ്പട ക്വാര്‍ട്ടറില്‍; നെയ്മര്‍ കസറി 

സമാറ: വമ്പന്മാര്‍ക്ക് കാലിടറിയ റഷ്യയില്‍ മെക്സിക്കോയെ തർത്ത് ബ്രസീല്‍ ക്വാർട്ടറിൽ. മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ മെക്സിക്കോയെ...

മഞ്ഞപ്പട ക്വാര്‍ട്ടറില്‍; നെയ്മര്‍ കസറി 

സമാറ: വമ്പന്മാര്‍ക്ക് കാലിടറിയ റഷ്യയില്‍ മെക്സിക്കോയെ തർത്ത് ബ്രസീല്‍ ക്വാർട്ടറിൽ. മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ മെക്സിക്കോയെ തകര്‍ത്തത്. ​ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അമ്പത്തിയൊന്നാം മിനിറ്റിൽ നെയ്​​മറുടെ ഗോളിലാണ് ബ്രസീൽ ലീഡ് നേടിയത്. എൺപത്തിയെട്ടാം മിനിറ്റിൽ നെയ്മറുടെ പാസിൽ പകരക്കാരനായിറങ്ങിയ ഫർമിനോ ലീഡുയർത്തി.

കളി തുടങ്ങിയത് മുതൽ മികച്ച ആക്രമണ മുഹൂർത്തങ്ങളാണ് കാണാനായത്. ജർമനിയോട് വിജയിച്ച അതേ കൗണ്ടർ അറ്റാക്ക് ശൈലിയിലാണ് മെക്സിക്കോ പുറത്തെടുത്തത്. ആദ്യ മിനുട്ടികളിൽ തന്നെ മെക്സിക്കോ നിരവധി അവസരങ്ങളൊരുക്കിയെങ്കിലും വളരെ വിയർപ്പൊഴുക്കി ബ്രസീൽ പ്രതിരോധം തീര്‍ത്തു. ​ഗോൾ വഴങ്ങാതിരുന്നു.

എന്നാൽ കളിയുടെ രണ്ടാം പകുതിയിൽ മെക്സികോക്ക് ആദ്യ പകുതിയിലെ കളി പുറത്തെടുക്കാനായില്ല. എന്നാൽ നെയ്മറും കൂട്ടരും നിരവധി ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. മെക്സിക്കൻ പോസ്റ്റിന് മുന്നിലെ ഒച്ചോവയുടെ മിന്നല്‍ പ്രകടനമാണ് കൂടുതൽ ഗോള്‍ വഴങ്ങാതെ മെക്സിക്കോയെ രക്ഷിച്ചത്. ഒരു ഗോൾ നേടുകയും രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്ത നെയ്മറിന്റെ പ്രകടനം കളിയിൽ നിര്‍ണ്ണായകമായി .

തോൽവിയോടെ ലോകകപ്പ് മത്സരങ്ങളിൽ ബ്രസീലിനെതിരെ ഗോളടിക്കാനോ വിജയിക്കാനോ സാധിച്ചിട്ടില്ലെന്ന നാണക്കേട് മെക്സിക്കോക്ക് ഒഴിവാക്കാനായില്ല. ലോകകപ്പ് വേദിയിലെ അഞ്ചാമത്തെ മുഖാമുഖത്തിലാണ് ബ്രസീൽ മെക്സിക്കോക്കെതിരെ വിജയം നേടുന്നത്.

Read More >>