ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ പെരുന്നാള്‍

മോസ്‌കോ: ലോകം ഒരു പന്തിലേക്ക്. ഫുട്ബോൾ ലോക മാമാങ്കത്തിന് തുടക്കമായി. ആദ്യമത്സരത്തില്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഏറ്റുമുട്ടുന്നു. ലുഷ്‌നികി...

ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ പെരുന്നാള്‍

മോസ്‌കോ: ലോകം ഒരു പന്തിലേക്ക്. ഫുട്ബോൾ ലോക മാമാങ്കത്തിന് തുടക്കമായി. ആദ്യമത്സരത്തില്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഏറ്റുമുട്ടുന്നു. ലുഷ്‌നികി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ പോരാട്ടം ആതിഥേയരായ റഷ്യക്കും സൌദിക്കും തുല്ല്യപ്രാധാന്യമുള്ളതാണു .

ആടിയും പാടിയും ആര്‍പ്പുവിളികളുമായി സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളുമ്പോള്‍, റഷ്യക്ക് സൗദിയെ മറികടക്കാനാവുമെന്നാണ് പ്രവചനങ്ങളത്രയും പറയുന്നത്. എന്നാല്‍ 70-ാം സ്ഥാനക്കാരായ റഷ്യക്ക് ഒത്ത എതിരാളി തന്നെയാണ് സൗദി. റാങ്കില്‍ മൂന്ന് പോയന്റ് മാത്രം മുന്നില്‍. എന്നാല്‍, ആതിഥേയരെ അലട്ടുന്ന കാര്യം അതല്ല. അരയും തലയും മുറുക്കിയിറങ്ങിയിട്ടും 2018ല്‍ ലോകകപ്പിനു മുന്നേ ഒരു കളിയില്‍പോലും റഷ്യക്ക് ജയിക്കാനായിട്ടില്ല. സന്നാഹ മത്സരങ്ങളിലെല്ലാം സമനിലയും തോല്‍വിയുമായിരുന്നു. അവസാനമായി ജയിച്ചത് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ദക്ഷിണ കൊറിയക്കെതിരെ (4-2) മാത്രമാണ്. പിന്നോട്ടുനോക്കുേമ്പാള്‍ ഇങ്ങെനയൊക്കെയാണെങ്കിലും ആരാധകര്‍ക്കായി റഷ്യക്കിന്ന് ജയിച്ചേപറ്റൂ.

കോച്ച് സ്റ്റാനിസ്ലാവ് ചെര്‍െചസോവിന്റെ അവസാന ഇലവന്‍ തയ്യാറാക്കുന്ന തിരക്കുകളിലാണ്. സന്നാഹത്തില്‍ ബ്രസീല്‍, ഫ്രാന്‍സ്, ഓസ്ട്രിയ എന്നിവക്കെതിരെയെല്ലാം വ്യത്യസ്ത ഫോര്‍മേഷനായിരുന്നു കോച്ച് പരീക്ഷിച്ചത്. 5-4-1 ആണ് ഇഷ്ട രീതി. എന്നാല്‍, സൗദിക്കെതിരെ ആക്രമണം കനപ്പിക്കേണ്ടതിനാല്‍ മുന്നേറ്റത്തില്‍ രണ്ടുപേരെ വിന്യസിക്കാനാണ് (3-5-2) സാധ്യത. റഷ്യയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ കോക്കറിന് പരിക്കായതിനാല്‍ ഫെഡോര്‍ സ്‌മോലോവ്, അലന്‍സി മിറാന്‍ചുക് എന്നിവര്‍ക്കായിരിക്കും ആക്രമണ ചുമതല. മുന്‍ ചിലി ടീമിന്റെ പരിശീലകന്‍ യുവാന്‍ അേന്റാണിയോ പിസ്സിയുടെ സൗദി ടീം അത്ര നിസ്സാരക്കാരല്ല. ഇംഗ്ലണ്ടിനെപ്പോലെ ടീമിലുള്ള എല്ലാവരും സ്വന്തം നാട്ടിലെ ലീഗില്‍തന്നെ കളിക്കുന്നവരായതിനാല്‍ ഏറെ ഒത്തിണക്കം കളിയില്‍ കാണാനുണ്ട്. അവസാന സന്നാഹത്തില്‍ ചാമ്പ്യന്‍ ജര്‍മനിക്കെതിരെ പൊരുതിക്കളിച്ചത് ഇവര്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കും. 2-1ന് കളി തോറ്റെങ്കിലും സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തിലാണ് യോ ആഹിം ലോയ്വിന്റെ ടീം രക്ഷപ്പെട്ടത്. മറ്റൊരു സന്നാഹ മത്സരത്തില്‍ ഇറ്റലിയോടും ഏറെ നേരം പൊരുതിയാണ് ഏഷ്യന്‍ പട (21) തോല്‍ക്കുന്നത്.
ഗ്രീസിനെതിരെയായിരുന്നു അവസാനമായി സൗദിയുടെ ജയം (20).

ദേശീയ ടീമിന്റെ ടോപ് സ്‌കോറര്‍ മുഹമ്മദ് അല്‍ സഹ്ലവിയാണ് ടീമിന്റെ കുന്തമുന. സഹ്ലവിക്കൊപ്പം മുഹമ്മദ് അസീരിയും ചേരുമ്പോള്‍ റഷ്യന്‍ പ്രതിരോധത്തിന് പണികൂടും. ഇരുവരും നേര്‍ക്കുനേര്‍ വന്നത് ഒറ്റത്തവണ മാത്രം. 1993 സൗഹൃദ മത്സരത്തില്‍, അന്ന് 4-2ന് സൗദി റഷ്യയെ തോല്‍പിച്ചിരുന്നു. എന്നാല്‍, ലുഷ്‌നികി സ്റ്റേഡിയം റഷ്യയെ ചതിക്കില്ലെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. ഇവിടെ 19 ജയവും ഏഴ് സമനിലയും നേടിയപ്പോള്‍, ആതിഥേയര്‍ തോറ്റത് അഞ്ചുതവണ മാത്രം. ഇതേ സ്റ്റേഡിയത്തില്‍ റഷ്യ ബ്രസീലിനോട് 3-0 ത്തിന് തോറ്റിരുന്നു. റഷ്യക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ഇതൊന്നുമല്ല. ലോകകപ്പ് ഉദ്ഘാടനമത്സരത്തില്‍ ആതിഥേയര്‍ തോറ്റ ചരിത്രമില്ല. റഷ്യന്‍ ലോകകപ്പില്‍ ഇതിന് മാറ്റം വന്നാല്‍ വന്‍കരകളിലെ ഭീമന് ഇത് മായ്ച്ചുകളയാനാവാത്ത കളങ്കമായി എന്നും നിലനില്‍ക്കും.

Story by
Next Story
Read More >>