കാറോട്ടക്കാരന്‍ ഗൗരവ് ഗില്ലിന് അര്‍ജുന അവാര്‍ഡ് നാമനിര്‍ദ്ദേശം: പരിഗണിച്ചാല്‍ ഈവിഭാഗത്തില്‍ നേട്ടം കൈവരിക്കുന്ന ആദ്യ താരം

ന്യൂഡല്‍ഹി: ദേശീയ റാലി ചാംപ്യന്‍ഷിപ് അഞ്ചു തവണ ജയിച്ച കാറോട്ടക്കാരന്‍ ഗൗരവ് ഗില്ലിനെ ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്സ് ഓഫ്...

കാറോട്ടക്കാരന്‍ ഗൗരവ് ഗില്ലിന് അര്‍ജുന അവാര്‍ഡ് നാമനിര്‍ദ്ദേശം: പരിഗണിച്ചാല്‍ ഈവിഭാഗത്തില്‍ നേട്ടം കൈവരിക്കുന്ന ആദ്യ താരം

ന്യൂഡല്‍ഹി: ദേശീയ റാലി ചാംപ്യന്‍ഷിപ് അഞ്ചു തവണ ജയിച്ച കാറോട്ടക്കാരന്‍ ഗൗരവ് ഗില്ലിനെ ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്സ് ഓഫ് ഇന്ത്യ(എഫ്.എം.എസ്.സി.ഐ) അര്‍ജുന അവാര്‍ഡിനായ് നാമനിര്‍ദ്ദേശം ചെയ്തു. മൂന്നാം തവണയാണ് ഗില്ലിനെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. ഏഷ്യന്‍ പസഫിക് റാലി(എ.പി.ആര്‍.സി) യില്‍ മൂന്ന് ചാമ്പ്യന്‍ഷിപ്പും(ജിഎച്ച്ആര്‍) 2017 ല്‍ ഇന്ത്യന്‍ ദേശീയ റാലി ചാമ്പ്യന്‍ഷിപ്പില്‍ (ഐ.എന്‍.ആര്‍.സി) അഞ്ചാം കിരീടവും ഗില്‍ കരസ്ഥമാക്കിയിട്ടുണ്ട്.

അടുത്ത മാസം നടക്കുന്ന ലോക റാലി ചാംമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മുപ്പത്താറുകാരന്‍. കായിക മന്ത്രാലയം ഗില്ലിന്റെ നേട്ടങ്ങള്‍ പരഗണിച്ച് അര്‍ജുന അവാര്‍ഡിനായ് തിരഞ്ഞെടുത്താല്‍ മോട്ടാര്‍കായിക വിഭാഗത്തില്‍ അവാര്‍ഡ് കൈവരിക്കുന്ന ആദ്യ വ്യക്തിയാകും ഗില്‍.

Story by
Next Story
Read More >>