കപ്പടിക്കാനൊരുങ്ങി അർജന്റീന: ടീം തയ്യാറാണെന്ന് മെസ്സി

ബ്യൂണസ് അയേഴ്‌സ്: റഷ്യന്‍ ലോകകപ്പിന് അര്‍ജന്റീന ഒരുങ്ങിയെന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ടീം ഈ വര്‍ഷം ആരുടെയും ഫേവറേറ്റല്ലെന്നതും കപ്പ് നേടുമെന്ന്...

കപ്പടിക്കാനൊരുങ്ങി അർജന്റീന: ടീം തയ്യാറാണെന്ന് മെസ്സി

ബ്യൂണസ് അയേഴ്‌സ്: റഷ്യന്‍ ലോകകപ്പിന് അര്‍ജന്റീന ഒരുങ്ങിയെന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ടീം ഈ വര്‍ഷം ആരുടെയും ഫേവറേറ്റല്ലെന്നതും കപ്പ് നേടുമെന്ന് പ്രവചിക്കാത്തതും പ്രകടനത്തെ ബാധിക്കില്ലെന്ന് നായകന്‍ പറഞ്ഞു. പല ടീമുകളും അര്‍ജന്റീനയേക്കാള്‍ മുകളിലാണെന്നും എന്നാല്‍ ഒരു കൂട്ടം മികച്ച താരങ്ങള്‍ ടീമിലുണ്ടെന്നും പോരാടാന്‍ തയ്യാറാണെന്നും താരം കൂട്ടിചേര്‍ത്തു.

ടീമില്‍ ഒരുപാട് വിശ്വാസമുണ്ടെന്നും മികവും അനുഭവമുള്ള കളിക്കാരുമാണ് അര്‍ജന്റീനയുടെ ശക്തിയെന്നും മെസ്സി ബ്യൂണസ് അയേഴ്‌സിലെ ടീമിന്റെ പരിശീലന വേളയില്‍ പറഞ്ഞു. ടീം ഏറ്റവും മികച്ചതാണെന്ന് പറയാനാകില്ല. എന്നാല്‍ ഞങ്ങൾക്ക് എല്ലാത്തിനെയും മറികടക്കാനാകും. ബ്രസീലും ജര്‍മ്മനിയും സ്‌പെയിനുമാണ് ഏറ്റവും കരുത്തരെന്നും താരം അഭിപ്രായപ്പെട്ടു

യൂറോപ്പില്‍ ബാഴ്‌സ മാത്രമാണ് ടീമെന്നും ബാഴ്‌സയില്‍ നിന്ന് താന്‍ തിരികെ നാട്ടിലെത്തിയാൽ ബാല്യകാല ക്ലബായ ന്യൂവല്‍ ഓള്‍ഡ് ബോയ്‌സിനായി കളിക്കുമെന്നും മെസ്സി പറഞ്ഞു. ഐസ്‌ലാന്റാകും അർജന്റീനക്ക് റഷ്യയിൽ ഏറേ വെല്ലുവിളി ആവുകയെന്നും മെസ്സി കൂട്ടിച്ചേർത്തു.

ബാഴ്‌സലോണ ടീമിനൊപ്പം നിരവധി കിരീടങ്ങള്‍ നേടിയ മെസ്സിക്ക് അര്‍ജന്റീനയ്ക്കായ് ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല. 13ാം വയസ്സില്‍ ബാഴ്‌സയിലേക്ക് ചേക്കേറിയ മെസ്സിക്ക് സ്‌പെയിന്‍ ടീമിനു വേണ്ടി ബൂട്ട് കെട്ടാമായിരുന്നു. എന്നാല്‍ മെസി അർജൻ്റീനയെ തെരഞ്ഞെടുക്കുകയായിരുന്നു.

Story by
Next Story
Read More >>