കളിയാരവങ്ങള്‍ക്കൊടുവില്‍ വെള്ളാനകളുടെ നാടാകാന്‍ റഷ്യയും

സ്‌പോഡ്‌സ് ഡസ്‌ക്ക്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും തയ്യാറെടുപ്പുകള്‍ക്കും വിരാമമിട്ട് ഫുട്ബോള്‍ ലോകകപ്പിന് റഷ്യയില്‍ പന്തുരുളാന്‍ ഇനി ദിവസങ്ങള്‍...

കളിയാരവങ്ങള്‍ക്കൊടുവില്‍ വെള്ളാനകളുടെ നാടാകാന്‍ റഷ്യയും

സ്‌പോഡ്‌സ് ഡസ്‌ക്ക്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും തയ്യാറെടുപ്പുകള്‍ക്കും വിരാമമിട്ട് ഫുട്ബോള്‍ ലോകകപ്പിന് റഷ്യയില്‍ പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കായിക പശ്ചാത്തലത്തിനു പുറമേ അതില്‍ നിന്ന് ഉരുത്തിരിയുന്ന സ്‌നേഹ ബന്ധങ്ങളും ഐക്യവും അവകാശപ്പെടാന്‍ ലോക ഫുട്ബോള്‍ മാമാങ്കത്തിനുകഴിയും. സാമ്പത്തികമായും രാഷ്ട്രീയമായും അത് ലോകവുമായി കൂടുതല്‍ ഇഴകി ചേര്‍ന്നിരിക്കുന്നു എന്നതാണ് വസ്തുത.

ഓരോ ലോകകപ്പുകള്‍ക്കും പുത്തന്‍ സൗകര്യങ്ങള്‍ ഒരുക്കി, ഇന്നേ വരേ ലോകം കണ്ടിട്ടില്ലാത്ത അദ്ഭുതങ്ങള്‍ ഒളിപ്പിച്ച മൈതാനങ്ങളൊരുക്കി ആതിഥേയ രാജ്യങ്ങള്‍ ലോകത്തെ വിസ്മയപ്പെടുത്തും. 2014ല്‍ ബ്രസീലില്‍,2010ല്‍ സൗത്ത് ആഫ്രിക്കയില്‍ പട്ടിക ഇനിയും പിന്നോട്ട് നീളും. കോടികള്‍ ചെലവഴിച്ച് പണിയുന്ന സ്റ്റേഡിയങ്ങള്‍ക്ക് കളിയാരവങ്ങള്‍ക്കു ശേഷം എന്തു സംഭവിക്കുന്നു എന്ന് ആരും തന്നെ അന്വേഷിക്കാറില്ല. യഥാര്‍ത്ഥത്തില്‍ ഏറേ പ്രയോജനപ്പെടുത്താവുന്ന വമ്പന്‍ വേദികളെല്ലാം ചരിത്രത്തില്‍ ഇന്നേവരേ ലോകകപ്പുകള്‍ക്കു ശേഷം ആര്‍പ്പു വിളികള്‍ കേള്‍ക്കാതെയും ആരാധകരുടെ ചാന്റ് (പാട്ട്)കേള്‍ക്കാതെ,ആരും തന്നെ പരിപാലിക്കാനില്ലാതെ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഇതിനു പുറമേ വന്‍ മുതല്‍ മുടക്ക് നടത്തിയ സ്റ്റേഡിയങ്ങള്‍ സംരക്ഷിച്ചു പോരാനും സര്‍ക്കാരുകള്‍ പ്രതിസന്ധി നേരിടുകയാണ്. ഇങ്ങനെ കളി നടക്കാതെ ഈ മൈതാനങ്ങളെല്ലാം അകാലത്തില്‍ കാല്‍പ്പന്തുരുളാതെ മരിക്കുന്നു. അത്തരം മൈതാനങ്ങളെ ലോകം വിളിക്കുന്നത് 'വെള്ളാനകള്‍' എന്നാണ്.

ജൂണ്‍ പതിനാലിന് ലോകകപ്പിന് ആഥിത്യമരളുന്ന റഷ്യയില്‍ 12 സ്റ്റേഡിയങ്ങളാണ് സജ്ജമായിരിക്കുന്നത്. ഫിഫയും റഷ്യയും ചേര്‍ന്ന് മുതല്‍ മുടക്കിയ ആയിരത്തി എണ്‍പത് കോടിയോളം രൂപ പണ്ടത്തെ പോലെ ഈ വര്‍ഷവും വെള്ളത്തിലാകുമെന്നാണ് വിപ്ലവ ഭൂമിയില്‍ നിന്നുള്ള വാര്‍ത്തകള്‍.

സോവിയറ്റ് യൂണിയന്‍ തകര്‍പ്പെട്ടതിനു ശേഷം ആ ഓര്‍മകളെ മ്യൂസിയങ്ങളില്‍ രേഖപ്പെടുത്തിയ റഷ്യന്‍ ജനത അതേ അനുഭവം ലോകകപ്പിനു ശേഷം റഷ്യയിലെ മൈതാനങ്ങള്‍ക്കു നല്‍കും എന്നാണ് ന്യായമായും സംശയിക്കപ്പെടേണ്ടത്. 45,000 കാണികളെ ഉള്‍കൊള്ളുന്ന ലോകകപ്പ് മൈതാനം റഷ്യന്‍ ക്ലബായ റോട്ടോര്‍ വോള്‍ഗോഗ്രാഡ് ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ക്ലബിന്റെ ഒരു കളി കാണാന്‍ ഹോം ഗ്രൗണ്ടില്‍ വരാറുള്ളവരുടെ എണ്ണം ശരാശരി 3,800 ആണ്. 35,000 പേരേ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം ഏറ്റെടുത്ത ബാല്‍റ്റിക കല്ലിനിഗ്രാഡ് ടീമിന്റെ കളി കാണാന്‍ വരുന്നവരുടെ ശരാശരി എണ്ണം 6,100 ആണ്. സോച്ചിയില്‍ 48,000 പേര്‍ക്കുള്ള മൈതാനം പണിതു. എന്നാല്‍ ഒരു പ്രൊഫഷണല്‍ ക്ലബ് പോലും ആ നഗരത്തില്‍ ഇല്ല. ൂരിപക്ഷം മൈതാനങ്ങളുടെയും അവസ്ഥ ഇതാണ് എന്നതിനാല്‍ ലോകകപ്പിനു ശേഷം ഈ മൈതാനം വെള്ളാനയാകുമെന്ന് ഏറക്കുറെ ഉറപ്പാണ്.

ലോകകപ്പിനുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു പോവുന്നുണ്ട്. ചിലര്‍ പ്രാദേശിക മത്സരങ്ങള്‍ കാണാന്‍ മാത്രം താല്‍പര്യപ്പെട്ടിരിക്കുന്നു. 14 കോടിയോളം ജനസംഖ്യയുള്ള രാജ്യത്തെ പ്രധാന ടൂര്‍ണമെന്റായ റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ കളി കാണാന്‍ വന്നവരുടെ ശരാശരി എണ്ണം 13,971 ആയി ഉയര്‍ന്നെങ്കിലും മറ്റ് രാജ്യങ്ങളെ അപേഷിച്ച് ഇത് വളരെ കുറവാണ്. രണ്ടാമത്തെ ശരാശരി വെറും 2,552 മാത്രമാണ്. പുതിയ മൈതാനങ്ങള്‍ ആരാധകരെ ആകര്‍ഷിക്കുമെന്നാണ് സംഘാടകരുടെ കണക്കു കൂട്ടല്‍. പുതിയ സ്റ്റേഡിയങ്ങളില്‍ നടന്ന പരീക്ഷണ മത്സരങ്ങള്‍ കാണികളാല്‍ നിറഞ്ഞിരുന്നു. എന്നാല്‍ അന്ന് പ്രവേശനം സൗജന്യമായിരുന്നു. പുതിയ മൈതാനങ്ങളും നൂതനസംവിധാനങ്ങളും സ്റ്റേഡിയത്തിലേക്ക് ആളുകളെ കളി കാണനെത്തിക്കുമെന്നാണ്് ലോകകപ്പ് സംഘാടക കമ്മിറ്റി തലവന്‍ അലക്സി സോറോകിന്റെ വാദം. എല്ലാ സ്റ്റേഡിയങ്ങള്‍ക്കും 45 കോടിയോളം രൂപയാണ് പുതിക്കി പണിയലിനും മറ്റുമായി ചെലവാക്കിയത്. 2012ല്‍ യൂറോ കപ്പ് നടന്ന പോളണ്ടിലെ സ്റ്റേഡിയങ്ങള്‍ക്കും സമാന സ്ഥിതി ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ലോകകപ്പുകള്‍ക്ക് വേദിയായ സൗത്ത് ആഫ്രിക്കയും ബ്രസീലും വേദികള്‍ സംരക്ഷിച്ചു പോരുന്നതില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാരുകള്‍ നേരിടുന്നത്. ബ്രസീലിലെ നാല് സ്റ്റേഡിയങ്ങളോലം ഇത്തരം ബുന്ധിമുട്ടുകള്‍ നേരിടുന്നു. ലോകകപ്പ് വേദിയായ ബ്രസീലയിലെ മാരെ ഗരീഞ്ച സ്റ്റേഡിയത്തില്‍ കളി കാണാന്‍ ഈയടുത്തെത്തിയത് വെറും 400 പേര്‍ മാത്രമാണ്. റിയോ ഡീ ജനീറോയിലെ പ്രാദേശിക ഭരണകൂടവും പ്രാദേശിക ക്ലബുകളും തമ്മില്‍ ലോകകപ്പ് ഫൈനലിന് വേദിയായ മരക്കാന സ്റ്റേഡിയത്തിലെ അറ്റകുറ്റപണിയുടെ ചെലവ് വഹിക്കുന്ന കാരിയത്തില്‍ തര്‍ക്കത്തിലാണ്. 2010ല്‍ സൗത്ത് ആഫ്രിക്ക 1,100 കോടിയോളമാണ് വേദികള്‍ക്ക് മാത്രമായി ചിലവിട്ടത്. ആഫ്രിക്കന്‍ ഭരണകൂടത്തിനും സ്റ്റേഡിയം പരിപാലിക്കാനുള്ള പണം നഷ്ടമായി കൊണ്ടിരിക്കുകയാണ്. സാമ്പത്തികമായി യാതൊരു ലാഭവും ഇത് വഴി ലഭിച്ചില്ല അഥവാ ലഭിക്കുന്നില്ല എന്ന വസ്തുത പിന്നീടാണ് അധികാരികള്‍ മനസ്സിലാക്കിയത്.

റഷ്യയെക്കാളേറേ വെള്ളാനകളുള്ള ഇടങ്ങള്‍ ഫുട്ബോളിന് ഒരു വേരോട്ടവുമില്ലാത്ത 2022 ലോകകപ്പിന് വേദിയാവുന്ന ഖത്തറില്‍ ഒരുപക്ഷെ
നമുക്ക് വരും കാലങ്ങളില്‍ കാണാം. അതേസമയം 2026ലെ ലോകകപ്പിന് ആഥിത്യമരുളുന്ന അമേരിക്ക,കാനഡ,മെക്സിക്കോ എന്നീ രാജ്യങ്ങളും പുതിയ മൈതാനങ്ങള്‍ക്കായി കൂടിയാലോചനകള്‍ ആരംഭിച്ചതായാണ് വിവരം.


Story by
Next Story
Read More >>