ജിറോണക്കു മുമ്പില്‍ മുട്ടുമടക്കി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ജിറോണ എഫ്.സിക്കു മുമ്പില്‍ മുട്ടു മടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ലാ ലിഗ വേള്‍ഡ് ഫുട്ബോളിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ്...

ജിറോണക്കു മുമ്പില്‍ മുട്ടുമടക്കി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ജിറോണ എഫ്.സിക്കു മുമ്പില്‍ മുട്ടു മടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ലാ ലിഗ വേള്‍ഡ് ഫുട്ബോളിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ജിറോണയോട് കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വി ഏറ്റുവാങ്ങിയത്. ഇതോടെ ലാ ലിഗ ഫുട്ബോള്‍ കിരീടം ജിറോണ സ്വന്തമാക്കി.

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42-ാം മിനിറ്റ് വരെ ജിറോണയെ ഗോളടിപ്പിക്കാതെ ബ്ലാസ്റ്റേഴ്സിന് പിടിച്ചു നിര്‍ത്താനായെങ്കിലും രക്ഷയുണ്ടായില്ല. എറിക് മോണ്ടെസ്, പെഡ്രോ പോറോ, അലെക്സ് ഗ്രാനെല്‍, ബെനിറ്റെസ് കാരാബെല്ലൊ, അലെക്‌സ് ഗാര്‍ഷ്യ എന്നിവരാണ് ജിറോണക്കുവേണ്ടി ഗോള്‍നേടിയത്.

ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ എഫ്.സി.യോട് മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. ഇതോടെ ഒരൊറ്റ ഗോള്‍ പോലും അടിക്കാനാകാതെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ്‍ അവസാനിപ്പിക്കുന്നത്. അതേസമയം മെല്‍ബണ്‍ എഫ്.സിയെ ജിറോണ എതിരില്ലാത്ത ആറു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

Story by
Next Story
Read More >>