ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പിപി ലക്ഷ്മണന്‍ അന്തരിച്ചു

കണ്ണൂര്‍: ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) മുന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായ പി.പി. ലക്ഷ്മണന്‍...

ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പിപി ലക്ഷ്മണന്‍ അന്തരിച്ചു

കണ്ണൂര്‍: ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) മുന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായ പി.പി. ലക്ഷ്മണന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.

ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനായ ലക്ഷ്മണന്‍.നാലുവര്‍ഷം എ.ഐ.എഫ്.എഫിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, 1980ല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, 1984ല്‍ ട്രഷറര്‍, 1988 മുതല്‍ സെക്രട്ടറി,1996ല്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, 2000-ല്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് . കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഊടും പാവും എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. പ്രസന്നയാണ് ഭാര്യ.ഷംല സുജിത്,ഡോ. സ്മിത സതീഷ്, നമിത പ്രകാശ്,ലസിത ജയകൃഷ്ണകരാമന്‍,നവീന്‍ എന്നിവര്‍ മക്കളാണ്.സതീഷ്,ജയകൃഷണ രാമന്‍,സുജിത്,സിമിത,പ്രകാശ് എന്നിവര്‍ മരുമക്കളും.


Story by
Next Story
Read More >>