ക്രൊയേഷ്യ മുട്ടുമടക്കി; ഫ്രാന്‍സ് ലോക ചാമ്പ്യന്‍മാര്‍

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്റെ ഫൈനലില്‍ ക്രൊയേഷ്യയെ 4-2 ന് തകര്‍ത്ത് ഫ്രാന്‍സ് ലോക ഫുട്‌ബോളിന്റെ രാജാക്കന്‍മാരായി. കരുതലോടെ കളിച്ച ഫ്രാന്‍സ്...

ക്രൊയേഷ്യ മുട്ടുമടക്കി; ഫ്രാന്‍സ് ലോക ചാമ്പ്യന്‍മാര്‍

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്റെ ഫൈനലില്‍ ക്രൊയേഷ്യയെ 4-2 ന് തകര്‍ത്ത് ഫ്രാന്‍സ് ലോക ഫുട്‌ബോളിന്റെ രാജാക്കന്‍മാരായി. കരുതലോടെ കളിച്ച ഫ്രാന്‍സ് മത്സരത്തില്‍ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തി ആധികാരികമായാണ് ലോക ചാമ്പ്യനാകുന്നത്.

മത്സരത്തില്‍ ഒരു സമയത്തും ക്രൊയേഷ്യയ്ക്ക് മുന്നിലെത്താനായില്ല. 18ാം മിനുട്ടില്‍ സെല്‍ഫ് ഗോളിലൂടെ ഫ്രാന്‍സാണ് മുന്നിലെത്തിയത്. ലോകകപ്പ് ഫൈനലിലെ ആദ്യ സെല്‍ഫ് ഗോളാണിത്. ഗ്രീസ്മാന്റെ ഫ്രീകിക്ക് ഷോട്ട് ഒഴിവാക്കാനുള്ള ക്രൊയേഷ്യന്‍ താരം മാന്‍സൂകിച്ചിന്റെ ശ്രമം സെല്‍ഫ് ഗോളാവുകയായിരുന്നു. പത്ത് മുനുട്ടിനുള്ളില്‍ ക്രൊയേഷ്യ ഗോള്‍ മടക്കി. പെരിസിചിന്റെ ഇടം കാലന്‍ ഷോട്ടായിരുന്നു ക്രൊയേഷ്യയെ ഒപ്പം എത്തിച്ചത്. വീണ്ടും പത്ത് മിനുട്ടിന്റെ വ്യത്യാസത്തില്‍ അടുത്ത ഗോളും വീണു. പെനാല്‍ട്ടി ബോക്‌സിലെ ഹാന്റ് ബോളിന് ലഭിച്ച പെനാല്‍ട്ടിയിലൂടെ ഗ്രീസ്മന്‍ ഫ്രാന്‍സിനെ വീണ്ടും മുന്നിലെത്തിച്ചു.

രണ്ടാം പകുതിയില്‍ ക്രൊയേഷ്യ നന്നായി തുടങ്ങി. 59ആം മിനുട്ടില്‍ മികച്ച ടീം ഗെയിമിലൂടെ പോള്‍ പോഗ്ബയുടെ ബോക്‌സിന് പുറത്ത് നിന്നുള്ള ഒരു ഷോട്ട് ക്രൊയേഷ്യയെ ഞെട്ടിച്ചു. മൂന്നാം ഗോളോടെ തകര്‍ന്ന ക്രൊയേഷ്യക്ക് മേല്‍ എംബൈപ്പെയുടെ പ്രഹരം. 65ആം മിനുട്ടില്‍ എമ്പപ്പെയുടെം ലോംഗ് റേഞ്ചര്‍ വീണ്ടു സുബാസിചിനെ മറികടന്ന് പന്ത് വലയിലെത്തി. 70ാം മിനുട്ടില്‍ ഗോളിയുടെ അബദ്ധം മുതലാക്കി മാന്‍സുകിച്ച് ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍ നേടി. ഗ്രീസ്മാനാണ് മത്സരത്തിലെ താരം


20 വര്‍ഷത്തിനു ശേഷമാണ് ഫ്രാന്‍സ് ലോക ചാമ്പ്യന്‍മാരാകുന്നത്.


Story by
Next Story
Read More >>