ബയേണുമായുള്ള കരാര്‍ ഒരുവര്‍ഷത്തേക്ക് നീട്ടി ഫ്രാങ്ക് റിബറി

ബെര്‍ലിന്‍: ഫ്രഞ്ച് മുന്‍താരം ഫ്രാങ്ക് റിബറി ബയേണ്‍ മ്യൂണിക്കുമായുള്ള കരാര്‍ കലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. അടുത്ത സീസണ്‍ അവസാനം വരെ ഈ വിംങര്‍...

ബയേണുമായുള്ള കരാര്‍ ഒരുവര്‍ഷത്തേക്ക് നീട്ടി ഫ്രാങ്ക് റിബറി

ബെര്‍ലിന്‍: ഫ്രഞ്ച് മുന്‍താരം ഫ്രാങ്ക് റിബറി ബയേണ്‍ മ്യൂണിക്കുമായുള്ള കരാര്‍ കലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. അടുത്ത സീസണ്‍ അവസാനം വരെ ഈ വിംങര്‍ ജര്‍മ്മന്‍ ക്ലബിനായി കളിക്കും.

മുപ്പത്തിയഞ്ചുകാരനായ റിബറിയുടെ ടീമുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിച്ചിരുന്നു. ബയേണിനൊപ്പെം എട്ട് ബുണ്ടസ് ലീഗ് കിരീടം നേടിയ താരം സീസണില്‍ അഞ്ച് ഗോള്‍ നേടുകയും 19 ഗോളവസരങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടിണ്ട്.

താരം മ്യൂണിക്കില്‍തുടരുന്നതില്‍ സന്തോഷമുണ്ടെന്നും ടീമിനായി ഈ സീസണിലും അദ്ദേഹം മികവുറ്റ പ്രകടനം നടത്തിയതായും ബയേണ്‍ സ്പോര്‍ട്ടിംങ് തലവന്‍ ഹസന്‍ സാലിഹമീദി പറഞ്ഞു. 2007ല്‍ മാഴ്സേല്ലയില്‍ നിന്ന് ബയേണിലെത്തിയ താരം 247 മത്സരങ്ങളില്‍ നിന്നായി 80 ഗോളുകള്‍ നേടിയിട്ടുണ്ട്. മ്യൂണിക്കില്‍ തുടരുന്നത് തൃപ്തി നല്‍കുന്നുവെന്നതാണെന്ന് റിബറി അറിയിച്ചു

Story by
Next Story
Read More >>