ജർമ്മനിക്ക് ജയം, പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി

സോച്ചി: ലോകകപ്പിലെ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി ജർമ്മനി. അവസാന നിമിഷത്തിലെ ഫ്രീക്കിക്ക് ​ഗോളാക്കി ട്രോണി ക്രൂസ് ജർമ്മനിക്ക് പ്രതീക്ഷ നൽകി....

ജർമ്മനിക്ക് ജയം, പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി

സോച്ചി: ലോകകപ്പിലെ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി ജർമ്മനി. അവസാന നിമിഷത്തിലെ ഫ്രീക്കിക്ക് ​ഗോളാക്കി ട്രോണി ക്രൂസ് ജർമ്മനിക്ക് പ്രതീക്ഷ നൽകി. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ സ്വീഡനെതിരെ 2-1നായിരുന്നു ജർമ്മനിയുടെ വിജയം. അടുത്ത മത്സരത്തിലെ വിജയവും മെക്സിക്കോ-സ്വീഡൻ മത്സര ഫലവും ജർമ്മനിക്ക് നിർണായകമായിരിക്കുകയാണ്.

ആദ്യ പകുതിയിൽ തന്നെ സ്വീഡൻ ലീഡ് നേടി. 32ാം മിനുട്ടിൽ ടോയ്​വോനനാണ് ജർമൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് സ്വീഡന്റെ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48ാം മിനുട്ടിൽ മാർക്കോ റൂസിലൂടെ ജർമനി സമനില പിടിച്ചു. 82ാം മിനുട്ടിൽ രണ്ട് മഞ്ഞക്കാർ‍ഡ് ലഭിച്ചതിന് ജെറോം ബോട്ടെങ്ങിന്റെ ചുവപ്പ് കാർഡ് ലഭിച്ചു. എന്നാൽ, ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഇടതു ഭാഗത്ത് നിന്ന് ടോണി ക്രൂസ് തൊടുത്ത ഒരു ഫ്രീകിക്ക് വല കുലുക്കി.

അടുത്ത കളിയിൽ ദക്ഷിണകൊറിയയെ തോൽപ്പിച്ചാൽ ജർമ്മനിക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാകും. എന്നാൽ മെക്‌സിക്കോയെ സ്വീഡന്‍ പരാജയപ്പെടുത്തുകയാണെങ്കിൽ ഗോള്‍ ശരാശരിയിൽ മുന്നിലെത്തുന്ന ടീമാകും പ്രീക്വാർട്ടറിലെത്തുക.

Story by
Next Story
Read More >>