ഇതിഹാസമായി മടക്കം; ടോറസിന് ആരാധകരുടെ യാത്രാവന്ദനം

മാഡ്രിഡ്: ലാ ലീഗയ്ക്ക് ഇന്നലെ വിടപറയലുകളുടെ ദിനമായിരുന്നു. സീസണ്‍ കൊടിയിറങ്ങിയപ്പോള്‍ മൂന്ന് ക്ലബുകളുടെ മൂന്ന് ഇതിഹാസ താരങ്ങളാണ് എന്നന്നേക്കുമായി...

ഇതിഹാസമായി മടക്കം; ടോറസിന് ആരാധകരുടെ യാത്രാവന്ദനം

മാഡ്രിഡ്: ലാ ലീഗയ്ക്ക് ഇന്നലെ വിടപറയലുകളുടെ ദിനമായിരുന്നു. സീസണ്‍ കൊടിയിറങ്ങിയപ്പോള്‍ മൂന്ന് ക്ലബുകളുടെ മൂന്ന് ഇതിഹാസ താരങ്ങളാണ് എന്നന്നേക്കുമായി പ്രീയപ്പെട്ട ടീമില്‍ നിന്ന് പടിയിറങ്ങിയത്. ബാഴ്സയില്‍ നിന്ന് ഇനിയേസ്റ്റ,റയല്‍ സോസിഡാസില്‍ നിന്ന് സാബി പ്രിയേറ്റ,അത്ലറ്റികോ മാഡ്രിഡില്‍ നിന്ന് ഫെര്‍ണാഡോ ടോറസ്. മൂന്നു പേരില്‍ ഏറ്റവും സന്തോഷത്തോടെ അഭിമാനത്തോടെ വിടപറഞ്ഞിട്ടുണ്ടാവുക അത്ലറ്റികോയുടെ ഇതിഹാസം ടോറസായിരിക്കും. അവസാന കളിയില്‍ രണ്ട് ഗോള്‍ നേടി വീരോജിതമായാണ് താരം അത്ലറ്റികോയുടെ പടിയിറങ്ങിയത്. വിജയം നേടി അത്ലറ്റികോയുടെ ജേഴ്സി അഴിക്കാമെന്നുള്ള ടോറസിന്റെ മോഹം പക്ഷേ ഐബര്‍ തകര്‍ത്തു. മത്സരം സമനിലയിലവസാനിച്ചു(2-2).

അത്ലറ്റികോയുമായി നിര്‍വചിക്കാനാകാത്ത ആന്മബന്ധമാണ് ടോറസിനുള്ളത്. കുടുംബം തലമുറയായി അത്ലറ്റികോ ആരാധകരാണ്. മുത്തച്ഛന്റെ കൈപിടിച്ച് കുഞ്ഞു ടോറസ് ചെറുപ്പത്തിലേ അത്ലറ്റികോയുടെ മൈതാനത്ത് ടീമിന്റെ കളി കാണാനെത്തും. ടീമിന്റെ കടുത്ത ആരാധകനായ താരം ചെറുപ്പത്തിലേ പന്തു തട്ടി അത്ലറ്റികോയുടെ യൂത്ത് ടീമിലിടം പിടിച്ചു. 2001ല്‍ പതിനേഴാം വയസ്സില്‍ സീനിയര്‍ ടീമില്‍ അരങ്ങേറി. ആല്‍ബസെറ്റയ്ക്കെതിരെ കൗമാരക്കാരന്‍ ടീമിനായി ആദ്യ ഗോള്‍ നേടി. 2007 മുതല്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂളിനായി ബൂട്ടണിഞ്ഞു. പിന്നീട് ചെല്‍സി,മിലാന്‍ ഒടുവില്‍ 2015ല്‍ വീണ്ടും തിരികെ സ്വന്തം തട്ടകത്തില്‍.

2015ല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലബിലെത്തിയ ടോറസിന്റെ കളി കാണാന്‍ മാത്രം 40,000ത്തോളം പേര്‍ അത്ലറ്റികോയുടെ വാണ്ട മെട്രോപോളിറ്റാനോ സ്റ്റേഡിയത്തിലൊഴുകിയെത്തി. ക്ലബ് ഇന്നേവരേ ജന്മം നല്‍കിയിട്ടുള്ള ഏറ്റവും ആരാധക പിന്തുണയുള്ള താരം ആരെന്നതിന്റെ ഉത്തരമാവുന്നു ഇത്. അത്ലറ്റികോയ്ക്കായി 404 മത്സരങ്ങള്‍ കളിച്ച ആറടി ഒരിഞ്ചുകാരന്‍ 129 ഗോളുകള്‍ നേടി. കഴിഞ്ഞ ദിവസം യൂറോപ ലീഗ് കിരീടം നേടി ടീമിനോപ്പം ഒരു പ്രധാന കപ്പുയര്‍ത്താന്‍ കഴിഞ്ഞില്ലെന്ന സങ്കടം മായ്ച്ച് കളിക്കാനിറങ്ങിയ ടോറസ് മൈതാനത്ത് തകര്‍പ്പന്‍ പ്രകനമാണ് കാഴ്ചവെച്ചത്. അവസാന വിസില്‍ മുഴങ്ങി ടീം അംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ടോറസിനെ യാത്രയാക്കിയത്.

തന്റെ മൂന്ന് കുട്ടികളോടൊപ്പം മൈതാനത്ത് നിന്ന് മറയുമ്പോള്‍ ആരാധകര്‍ ആര്‍ത്തു വിളിച്ചു. ടോറസിന്റെ കളി ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ സ്റ്റേഡിയത്തിലാകെ പ്രദര്‍ശിപ്പിച്ചു. മുപ്പത്തിനാലുകാരനായ ടോറസ് ഇനിയേങ്ങോട്ടാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. വേഗതയും മികച്ച ഫിനിഷിംഗുമുള്ള താരത്തിന് മികച്ച ഓഫറുകളുണ്ടെന്നാണ് റിപ്പോട്ടുകള്‍. ലാ ലീഗയില്‍ രണ്ടാമതുള്ള അത്ലറ്റികോയെ പത്താമതുള്ള ഐബര്‍ പിടിച്ചുകെട്ടി. ലൂക്കാസ് ഹെര്‍ണാഡസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ടീമിന് തിരിച്ചടിയായി.

Story by
Next Story
Read More >>