കായികതാരങ്ങൾ വരുമാനത്തിന്റെ 33 ശതമാനം ഖജനാവിലേക്ക് നൽകണം: ഹരിയാന സർക്കാർ

Published On: 2018-06-08 11:15:00.0
കായികതാരങ്ങൾ വരുമാനത്തിന്റെ 33 ശതമാനം ഖജനാവിലേക്ക് നൽകണം: ഹരിയാന സർക്കാർ

ഛണ്ഡീഗഡ്: കായികതാരങ്ങൾ വരുമാനത്തി​ന്റെ 33 ശതമാനം സംസ്ഥാനത്തിന്​ നൽകണമെന്ന്​ ഹരിയാന സർക്കാർ. കായികതാരങ്ങൾക്ക് ലഭിക്കുന്ന പരസ്യവരുമാനം ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള വിഹിതവും സർക്കാരിന് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത്തരത്തിൽ സർക്കാരിന് ലഭിക്കുന്ന വരുമാനം കായികമേഖലയുടെ വികസനത്തിനാകും വിനിയോ​ഗിക്കുകയെന്നും ഹരിയാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കൂടാതെ കായികതാരങ്ങൾ, കായികമേഖലക്കൊപ്പം മറ്റ് തൊഴിലുകൾ ചെയ്യുന്നുണ്ടെങ്കിൽ വരുമാനം മുഴുവനും സർക്കാറിന്​ നൽകണം.

ഒളിമ്പിക് മെഡല്‍ ജേതാവായ വിജേന്ദര്‍ സിംഗ്, ഹോക്കി താരം സര്‍ദര സിംഗ്, ഗുസ്തി താരം ഗീത ഫോഗട്ട് എന്നിവരൊക്കെ പുതിയ ഉത്തരവ് പ്രകാരം വരുമാനം സമര്‍പ്പിക്കേണ്ടി വരും. കുടുംബത്തിലെ ദൈനംദിന ചെലവുകൾ നടത്താനായി മറ്റ്​ തൊഴിലുകൾ ചെയ്യുന്നത് ഇല്ലാതാക്കാനാണ്​​ സർക്കാരിന്റെ ഉത്തരവെന്ന്​ ഗുസ്​തിതാരം സുശീൽകുമാർ പറഞ്ഞു.

കായികതാരങ്ങളുടെ വരുമാനം സംസ്ഥാനത്തി‌ന് നൽകണമെന്ന പറയാൻ സർക്കാറിന്​ എന്ത്​ അവകാശമെന്നാണ്​​ ഗുസ്​തിതാരം ഗീത ഫോഗട്ട്. ‘ഒരുപാട് പണവും കഷ്ടപ്പാടും സഹിച്ചാണ് അന്താരാഷ്ട്ര തലത്തില്‍ എത്തുന്നത്, ഒരു താരം ആകുന്നത് വരെ സര്‍ക്കാര്‍ കായികതാരങ്ങളെ സഹായിക്കുന്നില്ല. ഒരു പേരെടുത്തതിന് ശേഷം അവര്‍ സമ്പാദിക്കുന്ന പണത്തിന്റെ പങ്ക് ചോദിക്കുന്നത് തെറ്റായ കാര്യമാണ്’ ഫോഗട്ട് പറഞ്ഞു.

Top Stories
Share it
Top