മുഹമ്മദ് ഷമി ബിസിസിഐ പറ്റിച്ചു; പുതിയ ആരോപണവുമായി ഷമിയുടെ ഭാര്യ

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരമായിരുന്ന മുഹമ്മദ് ഷമിക്കെതിരെ പുതിയ ആരോപണവുമായി ഭാര്യ രംഗത്ത്. പ്രായം കുറച്ചു കാണിച്ച് ബിസിസിഐയെയും സംസ്ഥാന...

മുഹമ്മദ് ഷമി ബിസിസിഐ പറ്റിച്ചു; പുതിയ ആരോപണവുമായി ഷമിയുടെ ഭാര്യ

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരമായിരുന്ന മുഹമ്മദ് ഷമിക്കെതിരെ പുതിയ ആരോപണവുമായി ഭാര്യ രംഗത്ത്. പ്രായം കുറച്ചു കാണിച്ച് ബിസിസിഐയെയും സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളെയും ഷമി പറ്റിക്കുകയായിരുന്നുവെന്നാണ് ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണം.

ഷമിയുടേതെന്ന് കാണിച്ച് ഒരു ഡ്രൈവിംഗ് ലൈസന്‍സ് ഹസിന്‍ ജഹാന്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു. ഇത് പ്രകാരം 1982ലാണ് ഷമിയുടെ ജനനം. എന്നാല്‍ രേഖകള്‍ പ്രകാരം ഷമി 1990ല്‍ ജനിച്ചതായാണ് കാണുന്നത്. ഇത് ഷമി തിരുത്തിയതാണെന്നാണ് ഹസിന്‍ ജഹാന്റെ ആരോപണം.

നേരത്തെയും ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

Story by
Next Story
Read More >>