ലൈം​ഗിക ആരോപണം ശരിയല്ല; ഞാൻ നിരപരാധി- ഹിമാദാസിൻെറ പരിശീലകൻ

തെസ്പുര്‍: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തെ തള്ളി ഹിമാ ദാസിന്റെ പരിശീലകന്‍ നിപോന്‍ ദാസ്. ആരോപണങ്ങള്‍ ശരിയല്ലെന്നും താന്‍ നിരപരാധിയാണെന്നും...

ലൈം​ഗിക ആരോപണം ശരിയല്ല; ഞാൻ നിരപരാധി- ഹിമാദാസിൻെറ പരിശീലകൻ

തെസ്പുര്‍: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തെ തള്ളി ഹിമാ ദാസിന്റെ പരിശീലകന്‍ നിപോന്‍ ദാസ്. ആരോപണങ്ങള്‍ ശരിയല്ലെന്നും താന്‍ നിരപരാധിയാണെന്നും നിപോന്‍ ദാസ് പറഞ്ഞു.

പീഡന ആരോപണം തീര്‍ത്തും തെറ്റാണ്. ആരോപണം ഉന്നയിച്ച അത്‌ലറ്റ് ഇപ്പോഴും പരിശീലനത്തിനായി വരുന്നുണ്ട്. ഇത് ശരിയാണെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്നെ ശിക്ഷിക്കാം, മറിച്ചാണെങ്കില്‍ അവരെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ നിരപരാധിയും കളങ്കമില്ലാത്തവനുമാണ്. നിങ്ങള്‍ക്കെന്റെ കുട്ടികളോട് ചോദിക്കാം. കേസന്വേഷണം പുരോഗമിക്കുകയാണ്. സഹകരിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ അതു ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയ് മാസത്തില്‍ പരിശീലന സമയത്ത് ഗുവാഹത്തിയിലെ സുരസജായി സ്റ്റേഡിയത്തില്‍ വെച്ച് പരിശീലകനായ ദാസ് തന്നെ പീഡിപ്പിച്ചു എന്നാണ് വനിതാ അത്‌ലറ്റിന്റെ ആരോപണം.

Story by
Next Story
Read More >>